Posted On
date_range Updated On
date_range സാദാചാര ഗുണ്ടാ ആക്രമണം; കോഴിക്കോട്ട് യുവാവിന് ഗുരുതര പരിക്ക്
മുക്കം (കോഴിക്കോട്): സദാചാര ഗുണ്ടാ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. പരിക്കേറ്റ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂർ സ്വദേശി ആബിദ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ചയാണ് ആബിദിനെ ചുള്ളിക്കാപറമ്പിലെ അക്ഷയ സെന്ററിൽ നിന്നും ബലമായി പിടിച്ചിറക്കി കാറിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. ആക്രമണത്തിൽ തലയോട്ടിക്കും വാരിയെല്ലിനും പൊട്ടലുണ്ട്.
അക്ഷയ സെന്ററിലെ ജീവനക്കാരിയുടെ ഭർത്താവും മറ്റുള്ളവർക്കുമെതിരെ സംഭവത്തിൽ മുക്കം പൊലീസ് കേസെടുത്തു. വധശ്രമം, തട്ടിക്കൊണ്ടുപോവൽ ഉൾപ്പെടെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടന്നും ഉടൻ പിടിയിലാകുമെന്നും മുക്കം പൊലീസ് അറിയിച്ചു.
അക്ഷയ സെന്ററിൽ നടന്ന ആക്രമണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗം പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.