Posted On
date_range Updated On
date_range മണിക്കൂർ ഇടവിട്ട് കോഴിക്കോട്-തിരുവനന്തപുരം കെ.എസ്.ആർ.ടി.സി സർവിസ് തുടങ്ങി
കോഴിേക്കാട്: കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്ക് ഒരു മണിക്കൂർ ഇടവിട്ട് കെ.എസ്.ആർ.ടി.സി എ.സി േലാഫ്ലോർ സർവിസ് ആരംഭിച്ചു. 24 ബസുകളാണ് എറണാകുളം ആലപ്പുഴവഴി 24 മണിക്കൂറും സർവിസ് നടത്തുക. ബുധനാഴ്ച പുലർച്ച മുതലാണ് സർവിസ് ആരംഭിച്ചത്.
വൈകാതെ കോഴിക്കോടുനിന്ന് എറണാകുളം കോട്ടയം വഴി ഒരു മണിക്കൂർ ഇടവിട്ട് സർവിസ് ആരംഭിക്കും. നേരത്തെ കോഴിക്കോടുനിന്ന് എറണാകുളം വരെ രണ്ടു മണിക്കൂർ ഇടവിട്ട് നടത്തിയ സർവിസാണ് നീട്ടിയത്. എറണാകുളത്തുവെച്ച് ഡ്രൈവറും കണ്ടക്ടറും ഡ്യൂട്ടി മാറും. പരീക്ഷണം വിജയിക്കുകയാണെങ്കിൽ സീറ്റുകൾ സെമി സ്ലീപ്പറാക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.