രാസലഹരിയുമായി കോഴിക്കോട് സ്വദേശി പിടിയിൽ

പൊൻകുഴി: സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് പാർട്ടി 'ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി, സംസ്ഥാന അതിർത്തിയായ പൊൻകുഴി ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും സുൽത്താൻ ബത്തേരിക്ക് വരികയായിരുന്ന കേരള ആർ.ടി.സി ബസ്സിലെ യാത്രക്കാരനിൽ നിന്നും16.399 ഗ്രാം മാരക മയക്കുമരുന്നായ മെത്താഫെറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ ഒളവണ്ണ ഇരിങ്ങല്ലൂർ സ്വദേശി ആനന്ദവല്ലി നിവാസിൽ അദ്വൈത്. പി. റ്റി (വയസ്സ് 27) എന്ന ആളെ അറസ്റ്റ് ചെയ്തു.

എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ വിനോദ് പി ആർ, സിവിൽ എക്സൈസ് ഓഫീസർമാരായഅനിൽ. എ, സുധീഷ്.കെ. കെ, ധന്വന്ത് കെ. ആർ,ആദിത്ത്.വി. ആർ രമ്യ. ബി. ആർ പ്രിവന്റീവ് ഓഫീസർ ഡ്രൈവർ ബാലചന്ദ്രൻ.കെ കെ എന്നിവരും ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ലഹരി കടത്ത് തടയുവാൻ അതിർത്തി പ്രദേശങ്ങളിൽ എക്സൈസ് കർശന പരിശോധനയാണ് നടത്തിവരുന്നത്

Tags:    
News Summary - Kozhikode native arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.