കോഴിക്കോട്: ഞായറാഴ്ച രണ്ട് പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 66 ആയി. 34 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതില്‍ 16 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 14 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെൻററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്ന് പേര്‍ കണ്ണൂരിലും ഒരാൾ മഞ്ചേരി മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. ജില്ല കലക്ടർ ഫേസ്ബുക്കിലൂടെ അറിയിച്ചതാണിത്.
മൂന്ന് കാസർകോട് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശികളും മലപ്പുറം, തൃശൂര്‍ സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ ക്യാന്‍സര്‍ സെൻററിലും ചികിത്സയിലുണ്ട്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച രണ്ടു പേരിൽ ഒരാൾ ഒരു വയസുള്ള കുട്ടിയുമായി എത്തിയ കൊടുവള്ളി സ്വദേശിനിയായ 23കാരിയും മറ്റൊരാൾ നാദാപുരം സ്വദേശിയായ 36കാരനാണ്.
കൊടുവള്ളി സ്വദേശിനി മെയ് 18നുള്ള പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ (A1 1906) ദോഹയിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയും പരിശോധനക്ക് ശേഷം വീട്ടിലെത്തി ക്വാറൻറീനിൽ കഴിയുകയുമായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 28 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയില്‍ കോവിഡ് പോസിറ്റിവ് ആവുകയായിരുന്നു.
നാദാപുരം സ്വദേശി വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ വടകരയിലുള്ള കോവിഡ് കെയര്‍ സെൻററില്‍ ക്വാറൻറീനിലായി. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 28 ന് സ്രവപരിശോധന നടത്തി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു.
ജില്ലയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന നാല് പേര്‍ തിങ്കളാഴ്ച രോഗമുക്തരായി. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മൂന്ന് പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെൻററിലായിരുന്ന ഒരാളുമാണ് രോഗമുക്തരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.