കോട്ടയം സീറ്റ്: കേരള കോൺഗ്രസിന് മുന്നറിയിപ്പുമായി കോൺഗ്രസ്; യു.ഡി.എഫിന്‍റെ വിജയമാണ് പ്രധാനമെന്ന് തിരുവഞ്ചൂർ

കോട്ടയം: കോട്ടയം ലോക്സഭ സീറ്റിലെ സ്ഥാനാർഥി സംബന്ധിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ഉടലെടുത്ത തർക്കത്തിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കോട്ടയം സീറ്റിൽ യു.ഡി.എഫിന്‍റെ വിജയമാണ് പ്രധാനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

സ്ഥാനാർഥിയുടെ കാര്യത്തിൽ തർക്കം ഉണ്ടാകരുത്. വിജയസാധ്യത ഏറ്റവും കൂടിയ സ്ഥാനാർഥിയെ വേണം മത്സരിപ്പിക്കേണ്ടത്. ഒരു വ്യക്തിക്ക് സീറ്റ് കിട്ടുന്നു എന്നതല്ല, യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിക്കണമെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.

ലോ​ക്‌​സ​ഭ സീ​റ്റ്​ വി​ഭ​ജ​ന​വുമായി ബന്ധപ്പെട്ട് കേ​ര​ള കോ​ണ്‍ഗ്ര​സ്- ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യി കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം കഴിഞ്ഞ വ്യാ​ഴാ​ഴ്​​ച ച​ര്‍ച്ച നടത്തിയിരുന്നു. കോ​ട്ട​യം സീ​റ്റി​ന്​ ജോ​സ​ഫ് വി​ഭാ​ഗം അ​വ​കാ​ശം ഉ​ന്ന​യി​ച്ചു. മാ​ണി-​ജോ​സ​ഫ്​ പി​ള​ർ​പ്പി​ന്​ മു​മ്പ്​ അ​വി​ഭ​ക്ത കേ​ര​ള കോ​ൺ​ഗ്ര​സി​നാ​യി​രു​ന്നു കോ​ട്ട​യം സീ​റ്റ്.

തു​ട​ർ​ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം മ​റു​പ​ടി പ​റ​യാ​മെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ്​ നി​ല​പാ​ട്​. പ്രാ​ഥ​മി​ക ച​ര്‍ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ട്ട​യം സീ​റ്റ് ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണു കേ​ര​ള കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ ന​ല്‍കു​ന്ന സൂ​ച​ന. ചൊ​വ്വാ​ഴ്ച​യോ ബു​ധ​നാ​ഴ്ച​യോ വീ​ണ്ടും ച​ര്‍ച്ച ന​ട​ക്കും. ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ര്‍ഥി​ക​ളെ കൂ​ടി നോ​ക്കി​യ ശേ​ഷ​മാ​കും അ​ന്തി​മ തീ​രു​മാ​ന​മെ​ന്നാ​ണു കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം പ​റ​യു​ന്ന​ത്.

കോട്ടയം സീറ്റിൽ സ്ഥാനാർഥിയാകാൻ കേരള കോൺഗ്രസിലെ നിരവധി പേർ നീക്കം നടത്തുന്നുണ്ട്. എന്നാൽ, സ്ഥാനാർഥി പട്ടികയിൽ പി.​ജെ. ജോ​സ​ഫ്, ഫ്രാ​ന്‍സി​സ് ജോ​ര്‍ജ്, മോ​ന്‍സ് ജോ​സ​ഫ് എന്നിവർക്കാണ് മുൻതൂക്കം. കൂടാതെ, ജോ​യ് ഏ​ബ്ര​ഹാം, പി.​സി. തോ​മ​സ് എന്നിവരുടെ പേരുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പി.​ജെ. ജോ​സ​ഫും മോ​ന്‍സ് ജോ​സ​ഫും എം.എൽ.എമാരായതിനാൽ ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് തന്നെ സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Kottayam Lok Sabha seat: Congress warns Kerala Congress; Thiruvanchoor Radhakrishnan said that the success of UDF is important

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.