കോട്ടയത്ത്​ റബർ തോട്ടത്തിന്​ തീ പിടിച്ചു

കോട്ടയം: മൂന്നിലവ് എരുമാത്രയിൽ റബ്ബർ തോട്ടത്തിൽ വൻ തീപിടിത്തം. എരുമാത്ര സി.എസ്.ഐ പള്ളിയുടെ സമീപത്തെ റബർ തോട്ടത്തിലാണ് തീ പിടിച്ചത്. വൈകുന്നേരം ആറു മണിയോടെയാണ്​ തീ പിടിത്തമുണ്ടായത്​. തുടർന്ന്​ തീ പടർന്നു പിടിക്കുകയായിരുന്നു. അഗ്​നിശമന സേനാംഗങ്ങൾ തീ അണക്കാൻ ശ്രമം നടത്തുകയാണ്​​.

മണിക്കൂറുകളുടെ ശ്രമഫലമായി തീ നിയന്ത്രണ വിധേയമായെന്ന് മേലുകാവ് എസ്.ഐ അറിയിച്ചു. അഗ്​നിശമന സേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്ത് എത്തി. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Tags:    
News Summary - kottayam fire -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.