Posted On
date_range Updated On
date_range കോട്ടക്കലിൽ വാഹനങ്ങളിൽ ലോറി ഇടിച്ചുകയറി ഒരാൾ മരിച്ചു; 10 വാഹനങ്ങൾ തകർന്നു
കോട്ടക്കൽ: എടരിക്കോട് മമ്മാലിപ്പടിയിൽ ട്രെയിലർ വാഹനങ്ങളിൽ ഇടിച്ചു കയറി ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഫർണിച്ചർ വ്യാപാരി വടക്കേതിൽ മുഹമ്മദലി (ബാവാട്ടി -47) ആണ് മരിച്ചത്.
പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് ഇറങ്ങി വന്ന ട്രെയിലർ മമ്മാലിപ്പടിയിൽ 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി 8.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.