വിള്ളൽ വീഴാത്ത കോട്ടക്കൽ കോട്ട
കോട്ടക്കൽ: ആയുർവേദത്തിെൻറ മഹിമയിൽ നിൽക്കുന്ന മണ്ഡലമെന്ന ഖ്യാതിയുള്ള കോട്ടക്കൽ മുസ്ലിം ലീഗിെൻറ സ്വാധീന കേന്ദ്രമാണ്. കുറ്റിപ്പുറം, മലപ്പുറം മണ്ഡലങ്ങളെ വിഭജിച്ച് 2011ലാണ് കോട്ടക്കലിെൻറ പിറവി. വളാഞ്ചേരി, കോട്ടക്കൽ നഗരസഭകളും പൊന്മള, മാറാക്കര, എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലത്തിലെ പ്രഥമ എം.എൽ.എ എം.പി. അബ്ദുസ്സമദ് സമദാനിയായിരുന്നു. എൽ.ഡി.എഫിലെ ഘടകകക്ഷിയായി എൻ.സി.പി നേതാവ് സി.പി.കെ. ഗുരുക്കളായിരുന്നു എതിർ സ്ഥാനാർഥി.
35,902 വോട്ടിെൻറ ഭൂരിപക്ഷത്തിനായിരുന്നു സമദാനിയുടെ വിജയം. ഗുരുക്കൾ 33,815ഉം ബി.ജെ.പി സ്ഥാനാർഥി 7782 വോട്ടും നേടിയപ്പോൾ സമദാനി 69,717 വോട്ട് നേടിയാണ് എം.എൽ.എ സ്ഥാനം അരക്കിട്ടുറപ്പിച്ചത്.
അഞ്ച് വർഷങ്ങൾക്കിപ്പുറം 2016ൽ കെ.കെ. ആബിദ് ഹുസൈൻ തങ്ങളായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. എൻ.സി.പിയുടെ എൻ.എ. മുഹമ്മദ് കുട്ടിയായിരുന്നു എതിർ സ്ഥാനാർഥി. 71,768 വോട്ട് തങ്ങൾ നേടിയപ്പോൾ മുഹമ്മദ് കുട്ടി 56,736ഉം 13,205 വോട്ട് ബി.ജെപിയുടെ വി. ഉണ്ണികൃഷ്ണനും ലഭിച്ചു. ഭൂരിപക്ഷം 15,042. കടുത്ത മത്സരം നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ ലീഡ് കുറക്കാൻ എൽ.ഡി.എഫിനായി എന്നത് മാത്രമാണ് ആശ്വാസം.
2016ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എടയൂർ പഞ്ചായത്ത് എൽ.ഡി.എഫിന് ലഭിച്ചെങ്കിലും മാറാക്കരയൊഴികെ അഞ്ച് തദ്ദേശങ്ങളും യു.ഡി.ഫിനൊപ്പമായിരുന്നു. മാറാക്കരയിൽ കോൺഗ്രസിലെ ഒരുവിഭാഗത്തിനൊപ്പമുണ്ടാക്കിയ കൂട്ടുകെട്ടിൽ എൽ.ഡി.എഫ് നേട്ടമുണ്ടാക്കിയെങ്കിലും ഭരണം പൂർത്തിയാക്കാൻ മുന്നണിക്ക് കഴിഞ്ഞില്ല.
പകുതി വഴിക്ക് വേർപിരിഞ്ഞതോടെ യു.ഡി.എഫ് വീണ്ടും ഭരണം തിരിച്ചുപിടിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏഴ് തദ്ദേശ സ്ഥാപനങ്ങളും യു.ഡി.എഫിെൻറതായി. ലോക്സഭയിൽ പൊന്നാനിയിൽനിന്ന് രണ്ടുതവണ ഇ.ടി. മുഹമ്മദ് ബഷീർ വിജയിച്ചപ്പോഴും കോട്ടക്കൽ മണ്ഡലത്തിലെ ലീഡാണ് തുണയായത്.
വി. അബ്ദുറഹ്മാൻ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച 2014ൽ പൊന്നാനിയിൽ ഭൂരിപക്ഷം കുറക്കാൻ കഴിഞ്ഞെങ്കിലും 2019ൽ വലിയ ഭൂരിപക്ഷമാണ് പി.വി. അൻവറിനെതിരെ ഇ.ടി നേടിയത്. 2014ൽ 25,000 വോട്ടിെൻറ ഭൂരിപക്ഷത്തിൽ കടന്നുകയറിയ ഇ.ടിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 1,93,273 വോട്ടിെൻറ ഭൂരിപക്ഷമാണ്.
2011ലെ നിയമസഭ തെരഞ്ഞെടുപ്പ്
എം.പി. അബ്ദുസ്സമദ് സമദാനി
(മുസ്ലിം ലീഗ്) 69,717
സി.പി.കെ. ഗുരുക്കൾ
(എൻ.സി.പി) 33,815
കെ.കെ. സുരേന്ദ്രൻ
(ബി.ജെ.പി) 7782
ഭൂരിപക്ഷം 35,902
2016ലെ നിയമസഭ തെരഞ്ഞെടുപ്പ്
പ്രഫ. കെ.കെ. ആബിദ്
ഹുസൈൻ തങ്ങൾ
(മുസ്ലിം ലീഗ്) 71,768
എൻ.എ. മുഹമ്മദ് കുട്ടി
(എൻ.സി.പി) 56,726
വി. ഉണ്ണികൃഷ്ണൻ
(ബി.ജെ.പി) 13,205
ഭൂരിപക്ഷം 15,042
2019ലെ ലോക്സഭ
തെരഞ്ഞെടുപ്പ്
ഇ.ടി. മുഹമ്മദ് ബഷീർ
(മുസ്ലിം ലീഗ്) 5,21,824
പി.വി. അൻവർ
(ഇടതു സ്വത.) 3,28,551
വി.ടി. രമ
(ബി.ജെ.പി) 1,10,603
ഭൂരിപക്ഷം 1,93,273
2020ലെ തദ്ദേശ തെരഞ്ഞെടുപ്പ്
കോട്ടക്കൽ നഗരസഭ
യു.ഡി.എഫ് -21
എൽ.ഡി.എഫ് -09
എൻ.ഡി.എ -02
വളാഞ്ചേരി
നഗരസഭ
യു.ഡി.എഫ് -19
എൽ.ഡി.എഫ് -12
എൻ.ഡി.എ -01
വിമതൻ -01
എടയൂർ
യു.ഡി.എഫ് -11
എൽ.ഡി.എഫ് -08
ഇരുമ്പിളിയം
യു.ഡി.എഫ് -09
എൽ.ഡി.എഫ് -08
മാറാക്കര
യു.ഡി.എഫ് -16
എൽ.ഡി.എഫ് -04
പൊന്മള
യു.ഡി.എഫ് -13
എൽ.ഡി.എഫ് -04
എസ്.ഡി.പി.ഐ -01
കുറ്റിപ്പുറം
യു.ഡി.എഫ് -15
എൽ.ഡി.എഫ് -08
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.