കൊട്ടാക്കമ്പൂർ ഭൂമി: ജോയിസ് ജോർജിനെതിരായ സാക്ഷിമൊഴി രേഖപെടുത്തണമെന്ന ആവശ്യം തള്ളി

കൊച്ചി: കൊട്ടാക്കമ്പൂർ ഭൂമി ഇടപാട് കേസിൽ ഇടുക്കി എം.പി ജോയിസ് ജോർജിനെതിരായ സാക്ഷികളുടെ മൊഴി മജിസ്ട്രേറ്റ് രേഖപെടുത്തണമെന്ന ഉത്തരവിനെതിരെ നൽകിയ ഹരജി ഹൈകോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്‍റെ ആവശ്യ പ്രകാരം തൊടുപുഴ മജിസ്ട്രേറ്റ് കോടതിയാണ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ ഉത്തരവിട്ടത്. ഇതിനെതിരെ കേസിലെ പരാതിക്കാരനായ മുകേഷ് എന്നയാൾ സമർപ്പിച്ച ഹരജിയാണ് ഹൈകോടതി തള്ളിയത്. 

കുറിഞ്ഞി ദേശീയോദ്യാനം ഉൾപ്പെടുന്ന  ഭൂമി കൈയേറിയെന്ന കേസിൽ  ഇടുക്കി എം.പി ജോയിസ് ജോർജും ബന്ധുക്കൾക്കും എതിരായ സാക്ഷികളുടെ മൊഴി മജിസ്ട്രേറ്റ് രേഖപെടുത്തണമെന്ന അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ തൊടുപുഴ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. 

വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂര്‍ വി​ല്ലേ​ജി​ലെ ​​ബ്ലോ​ക്ക്​ 58ലാണ് ഇടുക്കി എം. പി ജോയ്സ് ജോര്‍ജിന്‍റെയും കുടുംബത്തി​​ന്‍റെയും 20 ഏക്കര്‍ ഭൂമിയുള്ളത്. ഈ ഭൂമി കുറിഞ്ഞി ദേശീയോദ്യാനത്തി​​ന്‍റെ ഭാഗമാണെന്നാണ് റവന്യൂ വകുപ്പി​​​​​െൻറ നിലപാട്.


 

Tags:    
News Summary - Kottakamboor Land Issues: High Court Rejected Witness Statement through Magistrate -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.