Posted On
date_range Updated On
date_range കോതമംഗലം നവ കേരള സദസ് : വേദിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
തിരുവനന്തപുരം: കോതമംഗലത്തെ നവ കേരള സദസ് വേദിയുടെയും പന്തലിന്റെയും നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആൻറണി ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.
21 നിവേദന കൗണ്ടറുകളും വിശ്രമസൗകര്യവും നാലു ബെഡ്ഡുകൾ ഉള്ള താൽക്കാലിക ആശുപത്രി സൗകര്യവും, ഇ- ടോയ്ലറ്റ് സൗകര്യവും അടക്കമാണ് ഒരുക്കുന്നത് വേദിയിൽ ഒരുക്കുന്നത്. ഡിസംബർ 10 ന് ഉച്ചക്ക് രണ്ടിന് മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിലാണ് കോതമംഗലത്തെ നവ കേരള സദസ് നടക്കുക.
മുൻസിപ്പൽ ചെയർമാൻ കെ.കെ ടോമി, നവ കേരള സദസ്സ് ജനറൽ കൺവീനർ റെയ്ച്ചൽ കെ. വർഗീസ്, ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ ഡോ. എസ്.അനുപം, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റൻറ് എഞ്ചിനീയർ മെജോ ജോർജ്, മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ നൗഷാദ് എന്നിവർ എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.