കരമന മരണം: ജയമാധവൻ നായർക്ക് മാനസിക രോഗമുണ്ടോയെന്ന് അറിയില്ലെന്ന് മുൻ കാര്യസ്ഥൻ

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ഏഴു പേരുടെ ദുരൂഹ മരണങ്ങളിൽ പ്രതികരണവുമായി മുൻ കാര്യസ്ഥൻ സഹദേവൻ. ജയ മാധവൻ നായരെ ആശുപത്രിയിൽ കൊണ്ടുമ്പോൾ തന്നെ വിളിച്ചുവെന്ന രവീന്ദ്രന്‍റെ മൊഴി തെറ്റാണെന്ന് സഹദേവൻ പറഞ്ഞു. അസുഖമ ാണെന്ന് രവീന്ദ്രന്‍ അറിയിച്ചിരുന്നു. കുടുംബ ക്ഷേത്രത്തിൽ ഉൽസവമായതിനാൽ വരാൻ സാധിക്കില്ലെന്ന് പറഞ്ഞെന്നും സഹ ദേവൻ വ്യക്തമാക്കി.

ജയമാധവൻ നായർക്ക് മാനസിക രോഗമുണ്ടോയെന്ന് തനിക്ക് അറിയില്ല. തനിക്ക് വിവാഹം കഴിക്കണമെന്ന ് ജയമാധവൻ നായർ നാട്ടുകാരോട് പറഞ്ഞിട്ടുണ്ടെന്നും സഹദേവൻ ചൂണ്ടിക്കാട്ടി.

സ്ഥലത്തുള്ള മരങ്ങൾ മുറിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ അത് ഞങ്ങൾ ആലോചിച്ചോളാം എന്ന് ജയപ്രകാശ് പറഞ്ഞു. ഇത് വലിയ മാനസിക വിഷമം ഉണ്ടാക്കി. തുടർന്ന് കൂടത്തിൽ കുടുംബത്തിൽ പോകുന്നത് അവസാനിപ്പിച്ചെന്നും സഹദേവൻ വ്യക്തമാക്കി.

കൂടത്തിൽ കുടുംബത്തിലെ സ്വത്തുവകകൾ സംബന്ധിച്ച 2008 വരെയുള്ള വിവരങ്ങൾ സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. ഒന്നര വർഷം മുമ്പാണ് മൊഴി എടുത്തത്. അന്വേഷണവുമായി സഹകരിക്കാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. സത്യം പുറത്തുവരണമെന്നും സഹദേവൻ ആവശ്യപ്പെട്ടു.

1972 മുതൽ 2008 വരെ കൂടത്തിൽ കുടുംബത്തിലെ കാര്യസ്ഥനായിരുന്നു. അന്നു തന്നെ കുറച്ചു വസ്തുക്കൾ നൽകാമെന്ന് പറഞ്ഞിരുന്നു. ജയപ്രകാശന്‍റെ മരണശേഷം സ്വത്തുക്കൾ വീതം വെച്ചപ്പോഴാണ് തനിക്കും ഭൂമി നൽകിയത്. പ്രസന്നകുമാരിയമ്മ, മായാദേവി അടക്കമുള്ളവരാണ് സ്വത്തുക്കൾ വീതം വെച്ചത്. 62 സെന്‍റ് വയലാണ് തനിക്ക് തന്നത്. ഭൂമിയുടെ രേഖകളും തന്‍റെ കൈവശമുണ്ട്. 60നും 80നും ഇടക്ക് സെന്‍റ് സ്ഥലം രവീന്ദ്രനും നൽകിയിട്ടുണ്ടെന്നും സഹദേവൻ പറഞ്ഞു.

കൃഷി ചെയ്യുന്നതിനായി ഗോപിനാഥൻ നായർ ജീവിച്ചിരിക്കുമ്പോൾ തന്നെ തനിക്ക് കുറച്ച് സ്ഥലം തന്നിരുന്നു. ഈ സ്ഥലം ഒഴിഞ്ഞു നൽകണമെന്ന് ജയപ്രകാശിന്‍റെ മരണശേഷം ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇതേതുടർന്ന് കൈവശമുള്ള സ്ഥലത്തിൽ അവകാശമുണ്ടെന്നും വിട്ടുനൽകണമെന്നും ചൂണ്ടിക്കാട്ടി താനും രവീന്ദ്രൻ നായരും വഞ്ചിയൂർ കോടതിയിൽ കേസ് കൊടുത്തു. കേസ് ഒത്തുതീർപ്പായത് വഴി തനിക്കും രവീന്ദ്രൻ നായർക്കും ഭൂമി നൽകി. ഇതോടൊപ്പം പ്രസന്നകുമാരിയമ്മക്കും മായാദേവിക്കും ജയമാധവൻ നായർക്കും സ്വത്ത് വീതിച്ചു നൽകിയതായും സഹദേവൻ പറഞ്ഞു.

Tags:    
News Summary - Kootathil Family Murder Case Savdhaan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.