Posted On
date_range Updated On
date_range കൂടത്തായി കേസ്: ഒരു കേസിൽ ജോളിക്ക് ജാമ്യം
കൊച്ചി: ഭർതൃമാതാവിനെ കൊലപ്പെടുത്തിയ കേസിൽ കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു.
പൊലീസ് കണ്ടെത്തിയ തെളിവുകൾ ജാമ്യം നൽകാതിരിക്കാൻ കാരണമല്ലെന്നും ഇക്കാര്യങ്ങൾ വിചാരണക്കോടതി തീരുമാനിക്കേണ്ടതാണെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
എന്നാൽ, ഭർത്താവടക്കം ബന്ധുക്കളായ മറ്റ് അഞ്ച് പേരെക്കൂടി കൊലപ്പെടുത്തിയ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ േജാളിക്ക് പുറത്തിറങ്ങാനാവില്ല.2002 ആഗസ്റ്റ് 22ന് സയനൈഡ് ചേർത്ത സൂപ്പ് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.