കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ റിേപ്പാർട്ട് ചെയ്യുന്ന മാധ്യമങ്ങളെ ‘ട്രോളി’ കേരള പൊലീസിെൻറ എഫ്.ബി പേജ്.‘തൽസ്ഥിതി: ഒരു സുപ്രധാന കേസ് റിേപ്പാർട്ട് ആയാൽ’ എന്ന ക്യാപ്ഷനിലാണ് ട്രോൾ ഇട്ടത്. ‘മാന്നാർ മത്തായി സ്പീക്കിങ്’ എന്ന ചിത്രത്തിൽ എൽദോ എന്ന കഥാപാത്രത്തെ തേടി കാറിൽ പോകാനൊരുങ്ങുന്ന മുകേഷിെൻറയും സംഘത്തിെൻറയും ‘മീം’ ഉപയോഗിച്ചാണ് മാധ്യമങ്ങൾക്കിട്ട് കേരള െപാലീസ് താങ്ങിയത്.
ഞങ്ങ ആദ്യം, ഫസ്റ്റ് ഞങ്ങളാ, തേഞ്ഞ ബ്രഷ് കിട്ടി, അയലോക്കത്തെ മാമൻ ഞങ്ങളോട് എന്നെല്ലാം പറഞ്ഞാണ് മാധ്യമങ്ങളെ കളിയാക്കുന്നത്. ‘കുറച്ച് തെളിവ് ബാക്കിവെച്ചേക്കണേ, കോടതിയിൽ കൊടുക്കാനുള്ളതാ’ എന്ന െപാലീസിെൻറ വാക്കുകളും േട്രാളിൽ കാണാം. ‘ഇതിലെ കഥക്കോ കഥാപാത്രങ്ങൾക്കോ മരിച്ചവരുമായോ ജീവിക്കുന്നവരുമായോ യാതൊരു ബന്ധവുമില്ല. അഥവാ അങ്ങനെ തോന്നുന്നെങ്കിൽ അത് തികച്ചും യാദൃച്ഛികം മാത്രമാണ്’ എന്നും പൊലീസ് ട്രോളന്മാർ വിശദീകരിക്കുന്നു. േ
ട്രാളിനെ അനുകൂലിച്ചും എതിർത്തും നിരവധി കമൻറുകളാണ് വരുന്നത്. മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊന്ന കേസ് അന്വേഷിച്ച് തീർപ്പാക്കിയോ എന്ന ട്രോളിനെ എതിർത്ത് ചോദ്യമുയർന്നു. നാളെ സർക്കാർ, കോടതി, നിയമസഭ നടപടികൾ തുടങ്ങിയവക്ക് എതിരെയും ട്രോൾ പോസ്റ്റുകൾ കാണുമായിരിക്കും അല്ലേ എന്നും കമൻറുണ്ട്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന ദൃശ്യമാധ്യമപ്രവർത്തകൻ കൂടത്തായി കേസുമായി ബന്ധെപ്പട്ട് പ്രദേശവാസിയെ വിളിച്ചതും വാർത്ത നൽകിയതും വിവാദമായിരുന്നു.
Full ViewFull View
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.