കൂടത്തായി കൊലപാതകം: ജോളിയുടെ കൂട്ടുകാരിക്കായി അന്വേഷണം ത​ുടങ്ങി

കോഴിക്കോട്​: കൂടത്തായി കൊലപാതക കേസുമായി ബന്ധപ്പെട്ട്​ മുഖ്യപ്രതി ജോളിയുടെ അടുത്ത കൂട്ടുകാരിക്കായി പൊ ലീസ്​ അന്വേഷണം ഊർജ്ജിതമാക്കി. എൻ.ഐ.ടി പരിസരത്തുള്ള തയ്യൽകടയിൽ ജോലി ചെയ്യുന്ന റാണി എന്ന യുവതിയെയാണ്​ അന്വേഷണ സ ംഘം തിരയ​ുന്നത്​. ഇവർക്ക്​ ജോളിയെ കുറിച്ച്​ കൂടുതൽ കാര്യങ്ങൾ അറിയാമെന്നാണ്​ പൊലീസിന്​ ലഭിക്കുന്ന സൂചന. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പൊലീസിന്​ ലഭിച്ചിട്ടുണ്ട്​.

ജോളി പതിവായി പോവാറുണ്ടായിരുന്ന തയ്യൽ കടയിലാണ്​ റാണി ​േജാലി ചെയ്യുന്നത്​. എന്നാൽ ഈ കട ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നാണ്​ പൊലീസ്​ പറയുന്നത്​. റാണിയെ കുറിച്ചുള്ള അന്വേഷണ സംഘത്തിൻെറ ചോദ്യങ്ങൾക്ക്​ ജോളി വ്യക്തമായ ഉത്തരം നൽകാൻ തയാറായിട്ടില്ല.

കഴിഞ്ഞ തവണ എൻ.ഐ.ടിയിൽ നടന്ന രാഗം കലോത്സവത്തിനിടെ റാണിയും ജോളിയും കാമ്പസിനകത്ത്​ വെച്ചെടുത്ത ചിത്രം പൊലീസിന്​ ലഭിച്ചിട്ടുണ്ട്​. ഈ ചിത്രത്തിൽ അധ്യാപികയുടെ ടാഗ്​ അണിഞ്ഞാണ്​ ജോളിയുള്ളത്​.

Tags:    
News Summary - koodathai murders; police enquiry for joly's friend -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.