കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ ജാമ്യം സുപ്രീംകോടതി സ്​റ്റേ ചെയ്​തു

ന്യൂഡൽഹി: കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതിയായ ജോളിക്ക്​ ഹൈകോടതി അനുവദിച്ച ജാമ്യം സു​പ്രീംകോടതി സ്​റ്റേ ​െചയ്​തു. ജോളിയെ ജാമ്യത്തിൽ വിട്ടയച്ചിട്ടു​ണ്ടെങ്കിൽ ഉടൻ കസ്റ്റഡിയിലെടുക്കണമെന്നും നി​ർദേശിച്ചു. സംസ്​ഥാന സർക്കാറിന്‍റെ ഹരജി ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി നോട്ടീസ്​ അയച്ചു.

അന്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ്​ ഹൈകോടതി ജോളിക്ക്​ ജാമ്യം അനുവദിച്ചിരുന്നത്​. ജാമ്യം നൽകിയതിനെതിരെ സംസ്​ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ മോഹന ശാന്തനാ ഗൗഡർ, വിനീത്​ ശരൺ എന്നിവരടങ്ങിയ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​.

കേസിലെ പ്രധാന സാക്ഷികളെല്ലാം ജോളിയുടെ ബന്ധുക്കളാണ്​. അതിനാൽ സാക്ഷികളെ ഒന്നാം പ്രതി സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം റദ്ദാക്കണമെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

ജോളിയുടെ ആദ്യഭർത്താവ്​ പൊന്നാമറ്റം വീട്ടിൽ റോയ്​ തോമസ്​, റോയിയുടെ മാതാവ്​ അന്നമ്മ തോമസ്​, പിതാവ്​ ടോം തോമസ്​, ബന്ധു മാത്യ​ു, ഷാജുവിന്‍റെ മകൻ ആൽഫൈൻ, ആദ്യഭാര്യ സിലി എന്നിവരാണ്​ കൂടത്തായിയിൽ കൊല്ലപ്പെട്ടത്​. കൊല്ലപ്പെട്ട റോയ്​ തോമസിന്‍റെ സഹോദരൻ പൊലീസിന്​ നൽകിയ പരാതിയെ തുടർന്നുണ്ടായ അന്വേഷണത്തിലാണ്​ ആറ്​ മരണങ്ങളും കൊലപാതകമാണെന്ന്​ കണ്ടെത്തിയത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.