മതചിഹ്നങ്ങള്‍ ദുരുപയോഗപ്പെടുത്തി പ്രചാരണം; അടിയന്തര നിയമനടപടിക്ക് നിര്‍ദേശം

പത്തനംതിട്ട: കോന്നിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് വോട്ട് അഭ്യര്‍ഥിച്ച് മതചിഹ്നങ്ങള്‍ ദുരുപയോഗപ്പ െടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ല പൊലീസ് മേധാവി ക്ക് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും കലക്ടറുമായ പി.ബി. നൂഹ് നിര്‍ദേശം നല്‍കി. പരാതിക്ക് അടിസ്ഥാനമായ വിഡിയോയുടെ പ്രചാരണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും മതചിഹ്നങ്ങളുടെ ദുരുപയോഗമാണെന്നും പരിശോധനയില്‍ ബോധ്യപ്പെട്ടതി​​െൻറ അടിസ്​ഥാനത്തിലാണ്​ നടപടി.

വിഡിയോ നിര്‍മിച്ചത് ആരാണെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ആരൊക്കെയാണെന്ന്​ കണ്ടെത്തണമെന്നും അത്​ അടിയന്തരമായി നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വിഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഇലക്​ഷന്‍ ഏജൻറ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്​ഷന്‍ ഏജൻറ്​ വി.എസ്. ഹരീഷ് ചന്ദ്രന്‍, ഡി.സി.സി പ്രസിഡൻറ്​ ബാബു ജോര്‍ജ്, ഡി.സി.സി മീഡിയ കണ്‍വീനര്‍ സലിം പി. ചാക്കോ എന്നിവര്‍ നല്‍കിയ പരാതികളും മീഡിയ മോണിറ്ററിങ്​ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ടും പരിഗണിച്ചാണ് കലക്ടറുടെ നിര്‍ദേശം.

Tags:    
News Summary - konni by election k surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.