സ്​കൂൾ വിദ്യാർഥിനിയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ച നാടോടി സ്​ത്രീ പിടിയിൽ

കൊല്ലം: കരുനാഗപള്ളിയിൽ സ്​കൂളിലേക്ക്​ പോകുന്നതിനിടെ നാലാം ക്ലാസ്​ വിദ്യാർഥിനിയെ തട്ടികൊണ്ട്​ പോകാൻ ശ് രമിച്ച നാടോടി സ്​ത്രീ പിടിയിൽ. കരുനാഗപ്പള്ളി തുറയിൽക്കുന്ന്​ എസ്​.എൻ.യു.പി സ്​കൂളിലെ വിദ്യാർഥിനി​ ജാസ്​മിനെയാണ്​ തട്ടികൊണ്ട്​ പോകാൻ ശ്രമിച്ചത്​.

സ്​കൂളിലേക്ക്​ ഒറ്റക്ക്​ നടന്നു പോവുകയായിരുന്ന കുട്ടിയെ നാടോടി സ്​ത്രീ ബലമായി തട്ടികൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ കുട്ടി അടുത്ത വീട്ടിൽ അഭയം പ്രാപിച്ചു. രക്ഷപെടാൻ ശ്രമിച്ച നാടോടി സ്​ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.

Tags:    
News Summary - Kollam school girl kidnap-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.