Posted On
date_range Updated On
date_range കൊല്ലം-എറണാകുളം മെമു സ്പെഷൽ നവംബർ വരെ നീട്ടി
കൊല്ലം: കൊല്ലം-എറണാകുളം മെമു സ്പെഷൽ സർവിസ് നവംബർ അവസാനം വരെ നീട്ടി. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് നടന്ന റെയിൽവേ ഉന്നതതല യോഗത്തിലാണ് തീരുമാനം.
കൊടിക്കുന്നിൽ സുരേഷ് എം.പി ഉന്നയിച്ച ആവശ്യമനുസരിച്ചാണ് ഇരുവശത്തേക്കുമായി 130 വീതം സർവിസുകൾ അധികമായി അനുവദിച്ചത്.
താൽക്കാലികമെന്ന നിലയിൽ തുടങ്ങി ആഴ്ചയിൽ അഞ്ച് ദിവസമാണ് സർവിസ് നടത്തുന്നത്. ആഴ്ചയിൽ ആറുദിവസം സർവിസ് നടത്താനും നിലവിലെ എട്ട് കോച്ചുകൾ 12 ആയി വർധിപ്പിക്കാനുമാവശ്യപ്പെട്ട് എം.പി റെയിൽവേ മന്ത്രിക്കും ചെയർമാനും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.