ഇരവിപുരം: കുടിവെള്ള വിതരണത്തിൽ കോർപറേഷൻ പക്ഷപാത നിലപാട് സ്വീകരിക്കുന്നതായി കാട്ടി 27 കുടുംബം പരാതിയുമായി രംഗത്തെത്തി. ആക്കോലിൽ ഡിവിഷനിലെ ആനേത്താഴം ഭാഗത്തെ കുടുംബങ്ങളാണ് കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമായെത്തിയത്. വിഷയം കൗൺസിലറുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് ഇവർ ആരോപിക്കുന്നു.
പൊതുടാപ്പ് മാത്രം ആശ്രയിക്കുന്ന പ്രദേശത്തെ ജനങ്ങൾ കോവിഡ് കാലഘട്ടത്തിൽ കുടിവെള്ളമില്ലാതെ നട്ടംതിരിയുകയാണ്. അടിയന്തരനടപടികൾ കൈക്കൊണ്ടില്ലെങ്കിൽ 27 കുടുംബങ്ങളും കോർപറേഷൻ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് കോർപറേഷൻ മുൻ കൗൺസിലർ എ.എം. അൻസാരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.