Posted On
date_range Updated On
date_range കൊളത്തൂർ ടി. മുഹമ്മദ് മൗലവി പുരസ്‌കാരം പി.കെ.കെ. ബാവക്ക്
പെരിന്തൽമണ്ണ: മുസ്ലിം ലീഗ് നേതാവായിരുന്ന കൊളത്തൂർ ടി. മുഹമ്മദ് മൗലവിയുടെ പേരിൽ ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരം പി.കെ.കെ. ബാവക്ക് സമ്മാനിക്കാൻ കൊളത്തൂർ മുഹമ്മദ് മൗലവി സ്മാരക ട്രസ്റ്റ് തീരുമാനിച്ചു. 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ, പ്രവർത്തന രംഗങ്ങളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണിത്. പി.കെ.കെ. ബാവ സംസ്ഥാന പൊതുമരാമത്ത്, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ മന്ത്രിയായിരുന്നു.
മാർച്ച് 20ന് വൈകീട്ട് നാലിന് തിരൂർക്കാട് നടക്കുന്ന സമ്മേളനത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ പുരസ്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.