മതിലകം സെൻറ്​ ജോസഫ്​സ്​ സ്​കൂളിൽ വൻ കവർച്ച

കൊടുങ്ങല്ലൂർ: മതിലകം സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്​കൂളിൽ വൻ കവർച്ച. 3,70,000​േലറെ രൂപയും മുഴുവൻ ക്ലാസ് മുറികളുട െയും താക്കോൽ കൂട്ടവും സി.സി.ടി.വി ഡി.വി.ആറും മോഷ്​ടാവ് കടത്തി. ദേശീയപാതക്കരികെ സ്ഥിതി ചെയ്യുന്ന സ്​കൂളി​െൻറ ഹ ൈസ്​കൂൾ വിഭാഗത്തിലാണ് കവർച്ച.

ഓഫിസ് മുറിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്​ടാവ് മേശ വലിപ്പിലെ താക ്കോലെടുത്ത്​ ലോക്കർ തുറന്നാണ് പണം കവർന്നത്. പ്രധാനാധ്യാപക​​െൻറ മുറിയിൽ നിന്നാണ് സി.സി.ടി.വി ഡി.വി ആർ കവർന്നത്. സ്കൂളിൽ 29 സി.സി.ടി.വി കാമറയുണ്ട്​. സ്​റ്റാഫ് മുറിയുടെ വാതിൽ പൂട്ടും പൊളിച്ചു. എൽ.പി വിഭാഗം വിദ്യാർഥികളുടെ യൂനിഫോമി​െൻറ പണമാണ് നഷ്​ടപ്പെട്ടത്. അടുത്ത ദിവസം യൂനിഫോം കരാറുകാരന് നൽകാൻ സൂക്ഷിച്ചിരുന്നതാണ് പണം.

വെള്ളിയാഴ്ച രാവിലെ സ്കൂൾ ഓഫിസിനു മുന്നിലെ ലൈറ്റ് അണക്കാൻ എത്തിയ വാച്ച്മാനാണ് ഓഫിസ് മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. ഉടൻ മതിലകം പൊലീസ് എത്തി പരിശോധിച്ചു. സ്​റ്റാഫ് റൂമിൽ സൂക്ഷിച്ചിരുന്ന സ്​കൂളി​​െൻറ മൊത്തം താക്കോൽ കൂട്ടവും നഷ്​ടപ്പെട്ടു. തെരഞ്ഞെടുപ്പും മറ്റും കാരണം സർക്കാറിൽ നിന്ന് സൗജന്യ യൂനിഫോം പദ്ധതി പ്രകാരം പണം വരാൻ വൈകി. ഇതേതുടർന്ന് സർക്കാർ പണം എത്തുേമ്പാൾ തിരിച്ചുനൽകാമെന്ന ധാരണയിൽ വിദ്യാർഥികളിൽ നിന്ന് പണം വാങ്ങുകയായിരുന്നു.

സ്​കൂളിൽ രാത്രി സുരക്ഷാജീവനക്കാരനില്ല. തീരമേഖലയിൽ മോഷണം വ്യാപകമാകുന്നതിനിടെയാണ് മതിലകത്തെ ഞെട്ടിച്ച സ്കൂൾ കവർച്ച. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഉ​േദ്യാഗസ്ഥരും പരിശോധന നടത്തി. സ്കൂളിൽ നിന്ന് മണം പിടിച്ച പൊലീസ് നായ സ്കൂൾ മൈതാനിയുടെ തെക്ക് കിഴക്ക് ഭാഗത്തേക്കാണ് ഒാടിയത്. ഇൗ ഭാഗത്ത് കൂടി വ്യാഴാഴ്​ച രാത്രി 10.30 ഓടെ മുഖം മറച്ച ഒരാൾ മതിൽ ചാടി കടന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ്, മതിലകം സി.ഐ കെ. കണ്ണൻ, എസ്.െഎ മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Kodungallur school robbery-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.