വനിതാമന്ത്രിയെ മാത്രമാണ്​ മാറ്റിനിർത്തിയതെന്ന വാദം ശരിയല്ല -കോടിയേരി

തിരുവനന്തപുരം: വനിതാമന്ത്രിയെ മാത്രമാണ്​ മാറ്റിനിർത്തിയതെന്ന വാദം ശരിയ​െല്ലന്ന്​ സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്​ണൻ. മാറ്റിനിർത്തിയവരിൽ കൂടുതൽ പുരുഷന്മാരാണെന്നും അദ്ദേഹം ഒരു ചാനലിന്​ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

'ഇളവ്​ കൊടുക്കാൻ ​േപായാൽ അത്​ ഒരാളിൽ നിൽക്കില്ല. ശൈലജക്ക്​ ഇളവ്​ കൊടുക്കുന്നത്​ ശരിയായി​ തോന്നും. എന്നാൽ, ടി.പി. രാമകൃഷ്​ണനും എം.എം. മണിക്കും കടകംപള്ളി സുരേന്ദ്രനും കെ.ടി. ജലീലിനും എ.സി. മൊയ്​തീനും എങ്ങനെ ഇളവ്​ നിഷേധിക്കും. ഇ.പി. ജയരാജനെയും ടി.എം. തോമസ്​ ​െഎസക്കിനെയും സി. രവീന്ദ്രനാഥിനെയും എ.കെ. ബാലനെയും വനിതകളായതുകൊണ്ടല്ല മത്സരിക്കുന്നതിൽനിന്ന്​ മാറ്റിനിർത്തിയത്​. പാർട്ടിയുടെ സംഘടനാതത്ത്വം അംഗങ്ങൾക്കെല്ലാം ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി പറയുന്നത്​ അതേപടി എല്ലാ പി.ബി അംഗങ്ങളും അംഗീകരിക്കുമെന്ന വാദം തങ്ങളെ കുറച്ചുകാണലാണ്​. നാല്​ പി.ബി അംഗങ്ങൾ ചർച്ച ചെയ്യുന്ന സന്ദർഭത്തിൽ ഒാരോരുത്തരും തങ്ങളുടെ അഭിപ്രായം പറയും. അതിൽ ശരിയെന്ന്​ തോന്നുന്നത്​ സംസ്ഥാനം​ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന പി.ബി അംഗങ്ങളുടെ പൊതു അഭിപ്രായമായി മാറും. അത്​ അതേപടി അംഗീകരിപ്പിക്കാൻ ശ്രമിക്കാറില്ല. സെക്ര​േട്ടറിയറ്റിന്​ മുന്നിൽ ആരെങ്കിലും ഒരാൾ അഭിപ്രായം ​വെക്കേണ്ടേ. തീരുമാനം എടുക്കാൻ കേന്ദ്രീകൃത നേതൃത്വം ഇല്ലെങ്കിൽ പാർട്ടിയിൽ അരാജകത്വം സംഭവിക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

News Summary - woman minister has been replaced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.