Posted On
date_range Updated On
date_range ഒരു വിഭാഗം യു.ഡി.എഫ് നേതാക്കൾ കേരളത്തിനെതിരായ നിലപാടെടുക്കുന്നു-കോടിയേരി
തിരുവനന്തപുരം: ഒരു വിഭാഗം യു.ഡി.എഫ് നേതാക്കൾ കേരളത്തിനെതിരായ നിലപാട് സ്വീകരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യു.ഡി.എഫിനെ നേരിടാനുള്ള കരുത്ത് എൽ.ഡി.എഫിനുണ്ട് . ആരെയും അടർത്തികൊണ്ടുവരാൻ സി.പി.എം ശ്രമിക്കില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
എൽ.ഡി.എഫ് ഇപ്പോൾ തന്നെ കെട്ടുറപ്പുള്ള മുന്നണിയാണ്. ആരെയും ചാക്കിട്ട് പിടിക്കില്ല. നയപരമായി യോജിപ്പുള്ളവരുമായി മാത്രമേ എൽ.ഡി.എഫ് സഖ്യമുണ്ടാക്കു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇപ്പോൾ തന്നെ എൽ.ഡി.എഫിന് വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസിലെ ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കം മുതലാക്കി മുന്നണി വിപുലീകരണം നടത്താനുള്ള ശ്രമങ്ങൾ എൽ.ഡി.എഫ് ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടുതൽ കക്ഷികൾ എൽ.ഡി.എഫിലെത്തുമെന്ന സൂചന കോടിയേരി തന്നെ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.