Posted On
date_range Updated On
date_range ലൈഫ് മിഷൻ: ആധികാരിക വിവരം ലഭിച്ചാലേ നടപടിയെടുക്കാനാവൂ –കോടിയേരി
Byline
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കമീഷൻ തട്ടിയെടുത്തെന്ന ആരോപണത്തിൽ സർക്കാറിന് ആധികാരികമായ വിവരം ലഭിച്ചാലേ പരിശോധിച്ച് നടപടിയെടുക്കാനാവൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
സംസ്ഥാന സർക്കാറിന് പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ ഇപ്പോൾ പരിശോധിക്കാനാകില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. കമീഷൻ തട്ടിയെന്ന മൊഴി കോടതിയിൽ എൻ.ഐ.എ സമർപ്പിെച്ചന്ന മാധ്യമവാർത്തകളേ ഇപ്പോഴുള്ളൂ. പരിശോധന ആവശ്യപ്പെട്ട് എൻ.ഐ.എ സർക്കാറിനെ സമീപിച്ചാൽ തുടർനടപടിയെടുക്കാനാകും-കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.