തിരുവനന്തപുരം: ചികിത്സയിലുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പോയേക്കും. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രേട്ടറിയറ്റ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. വിദേശസന്ദർശനത്തിന് പോയ മുഖ്യമന്ത്രി വ്യാഴാഴ്ച മടങ്ങിയെത്തും. അമേരിക്കയിൽ ചികിത്സക്ക് പോയിരുന്ന കോടിയേരി ആഴ്ചകൾക്ക് മുമ്പാണ് തിരിച്ചുവന്നത്.
അതിനുശേഷം ഒരു പൊതുപരിപാടിയിലും പെങ്കടുത്തിട്ടില്ല. വീട്ടിൽ വിശ്രമത്തിലാണ്. എ.കെ.ജി സെൻററിലെ ജീവനക്കാരൻ മാത്രമാണ് ഒാഫിസ് സംബന്ധമായ ആവശ്യങ്ങൾക്ക് അദ്ദേഹത്തെ കാണുന്നത്. തുടർചികിത്സക്ക് വീണ്ടും അദ്ദേഹത്തിന് വിദേശത്തേക്ക് പോകേണ്ടിവരുമെന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു.
തെൻറ ബുദ്ധിമുട്ടുകൾ കോടിയേരി കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ചികിത്സക്കൊപ്പം സെക്രട്ടറി സ്ഥാനത്ത് തുടരണമെന്ന നിർദേശമാണ് ഉയർന്നത്. അവസാന തീരുമാനം സംസ്ഥാന ഘടകത്തിൽ എടുക്കണമെന്ന് നിർദേശിച്ചു. വെള്ളിയാഴ്ചത്തെ യോഗത്തിൽ ഇത് പരിഗണിക്കും.
തെൻറ നിലപാടിൽ കോടിയേരി ഉറച്ചുനിന്നാൽ താൽക്കാലിക ചുമതലക്കായി മറ്റൊരാളെ ചുമതലപ്പെടുത്തേണ്ടിവരും. മന്ത്രി ഇ.പി. ജയരാജൻ, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ തുടങ്ങിയവരുടെ പേരുകൾ പരിഗണിച്ചേക്കും.
പിണറായി വിജയൻ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെതുടർന്ന് ആലപ്പുഴ സംസ്ഥാന സമ്മേളനമാണ് 2015 ഫെബ്രുവരി 23ന് കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്. 2018 ഫെബ്രുവരി 26ന് സമാപിച്ച തൃശൂർ സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.