Posted On
date_range Updated On
date_range ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ്സിന് കഴിയില്ല -കോടിയേരി
തിരുവനന്തപുരം: ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ്സിന് കഴിയില്ല എന്നതിന് തെളിവാണ് കർണ്ണാടക തെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാൻ കോൺഗ്രസ് സ്വീകരിച്ചത് മൃദു ഹിന്ദുത്വ നിലപാടാണ്. ഇതും തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയായി.
കോൺഗ്രസ്സിനെ കർണ്ണാടകയിൽ വിജയിപ്പിക്കാൻ പ്രവർത്തിച്ചവരാണ് ചെങ്ങന്നൂരിലും പ്രവർത്തിക്കുന്നത്. ഇത് സി.പി.എമ്മിന് ആശ്വാസമാണെന്നും കോടിയേരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.