വിവാദങ്ങളുടെ പുകമറയുയർത്തി കുറ്റവാളികളെ രക്ഷിക്കാൻ ശ്രമം –കോടിയേരി

തിരുവനന്തപു രം: സ്വർണക്കടത്ത് കേസ്​ ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തതിൽ വിവാദങ്ങളുടെ പുകമറയുയർത്തുന്നവർ യഥാർഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോവിഡ് കാലത്ത്​ നാട്ടുകാരെ കുരുതികൊടുത്ത്​ ഹീനമായ രാഷ്​ട്രീയ ലക്ഷ്യം നേടാൻ ശ്രമിക്കുന്ന ബി.ജെ.പി-യു.ഡി.എഫ്​ കൂട്ടുകെട്ടിനെ ജനം തിരിച്ചറിയും.

സ്വർണം കൊണ്ടുവന്ന നയതന്ത്ര ബാഗ് വിട്ടുകൊടുക്കാൻ ഇടപെട്ടത് സംഘ്​പരിവാർ പ്രവർത്തകനായ ക്ലിയറിങ്​ ഏജൻറാണ് എന്നത് നിസ്സാരമല്ല. അതിനുപിന്നാലെയാണ് സ്വർണം കൊണ്ടുവന്നത് നയതന്ത്രബാഗിലല്ലെന്ന വിദേശകാര്യ സഹമന്ത്രി വി. മുരളീധര​​​െൻറ പ്രസ്​താവന. സ്വർണം കടത്തിയത് നയതന്ത്ര ബാഗിലാണെന്ന്​ എൻ.ഐ.എ സ്ഥിരീകരിച്ചു. അതോടെ മുരളീധരൻ സംശയനിഴലിലായി. ഈ സാഹചര്യത്തിൽ വിദേശകാര്യ സഹമന്ത്രിയുടെ കസേരയിലിരിക്കുന്നത് ഉചിതമാണോയെന്ന് അദ്ദേഹം ആലോചിക്കണം.

കേസിലെ പ്രതി സ്വപ്നയുടെ വക്കാലത്ത് ഏറ്റെടുത്തത് സംഘ്​പരിവാർ സംഘടനയായ ഹിന്ദു ഇക്കണോമിക് ഫോറത്തി​​​െൻറ നേതാവാണ്. കള്ളൻ കപ്പലിൽ തന്നെയാണെന്ന് ഇതെല്ലാം തെളിയിക്കുന്നു –അദ്ദേഹം പ്രസ്​താവനയിൽ കൂട്ടിച്ചേർത്തു.

Latest Video:

Full View
Tags:    
News Summary - kodiyeri balakrishnan about trivandrum gold smuggling-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.