Posted On
date_range Updated On
date_range ആർ.എസ്.എസിന്‍റെ ശബ്ദമാണ് ആന്‍റണിയിലൂടെ പുറത്ത് വന്നത് -കോടിയേരി
ചെങ്ങന്നൂർ: ആർ.എസ്.എസ് തലവന്‍റെ ശബ്ദമാണ് എ.കെ ആന്‍റണിയിലൂടെ പുറത്ത് വന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ച നയമാണോ ഇതെന്ന് വ്യക്തമാക്കണം. ബി.ജെ.പിക്കാരോട് കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് കോൺഗ്രസുകാരൻ പറയുന്നത് ആദ്യമാണ്. ഹിന്ദുത്വ സംഘടനകളെ പ്രീതിപ്പെടുത്താനാണ് വിജയകുമാറിനെ സ്ഥാനാർഥിയാക്കിയതെന്നും കോടിയേരി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലെല്ലാം മാണി യു.ഡി.എഫിനൊപ്പമായിരിന്നു. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിക്കും. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് യു.ഡി.എഫും എൻ.ഡി.എയും മത്സരിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫലം ദുരന്തമായിരിക്കും എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കുമ്മനം രാജശേഖരനെ ഗവർണറാക്കി മാറ്റിയതെന്നും കോടിയേരി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.