കൊടി സുനിയുടെ വധശ്രമ പരാതിയിൽ കഴമ്പില്ല; പിന്നിൽ ഗൂഢലക്ഷ്യമെന്ന് പൊലീസ്

തിരുവനന്തപുരം: വധഭീഷണിയുണ്ടെന്ന ടി.പി വധക്കേസ് പ്രതിയായ കൊടി സുനിയുടെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്. തന്നെ വധിക്കാൻ ജയിലിലുള്ള ചില തടവുകാർ ശ്രമിക്കുന്നുണ്ടെന്ന് കൊടി സുനിയുടെ പരാതിപ്പെട്ടിരുന്നു. നിലവിൽ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂർ ജയിലിലേക്ക് മാറ്റാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് കൊടി സുനി പരാതി നൽകിയതെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ

തന്നെ ചിലർ വധിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പേരെടുത്ത് പറഞ്ഞാണ് കൊടി സുനി പരാതി നൽകിയിരുന്നത്. സുനിയുടെ പരാത്രിപ്രകാരം, ചൂണ്ടിക്കാട്ടിയ ആളെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. എങ്കിലും സുരക്ഷ തുടരുന്നുണ്ട്.

വിയ്യൂർ ജിയിലിൽ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന്കൊടി സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു. ഇവിടെ സുനിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുനിയെ പാർപ്പിച്ചിരിക്കുന്ന സെൽ 24 മണിക്കൂറും പൂട്ടിയിടും. കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫോൺ ഉപയോഗിക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല, സഹതടവുകാരുമായി ബന്ധപ്പെടാൻ കഴിയാത്ത രീതിയിലാണ് സുരക്ഷ.

വിയ്യൂ​രി​ല്‍ സു​നി​യു​ടെ കൈ​യി​ൽ നി​ന്നു മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​കൂ​ടു​ക​യും കോ​വി​ഡ് കാ​ല​ത്ത് ഒ​ട്ടു​മി​ക്ക ത​ട​വു​കാ​ര്‍​ക്കും ല​ഭി​ച്ച പ്ര​ത്യേ​ക പ​രോ​ൾ ലഭിക്കാതിരിക്കുകയും ചെ​യ്ത​തോ​ടെ​യാണ് ക​ണ്ണൂ​ർ ജയിലിലേക്ക് മാ​റാ​ന്‍ സു​നി ശ്ര​മം തു​ട​ങ്ങി​യ​തെ​ന്നാണ് സൂചന.

Tags:    
News Summary - Kodi Suni's attempted murder complaint not valid; Police say there is a conspiracy behind it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.