കൊടി സുനി ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച ഫോൺ കോട്ടയം സ്വദേശിയുടേതെന്ന് പൊലീസ്

കോഴിക്കോട്: കൊടുവള്ളി നഗരസഭാംഗവും ഖത്തറിലെ സ്വർണ വ്യാപാരിയുമായ കോ​ഴി​ശ്ശേ​രി മജീദിനെ ഭീഷണിപ്പെടുത്താൻ കൊടി സുനി ഉപയോഗിച്ച ഫോൺ നമ്പർ കോട്ടയം സ്വദേശിയുടേതെന്ന് പൊലീസ് കണ്ടെത്തൽ. കോട്ടയം സ്വദേശി അനൂപിന്‍റെ ഉടമസ്ഥതയിലുള്ള സിം കാർഡിൽ നിന്നാണ് കൊടി സുനി മജീദിനെ വിളിച്ചത്.

സിം കാർഡ് ലഭിക്കാൻ അനൂപിന്‍റെ ആധാർ കാർഡ് ആണ് നൽകിയത്. കൊടി സുനിയും അനൂപും തമ്മിലുള്ള ബന്ധം അന്വേഷിക്കാൻ കൊടുവള്ളി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം കോട്ടയത്തേക്ക് തിരിച്ചു. അനൂപിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കും.

കൊടി സുനിയുടെ ശബ്ദ സാംമ്പിൾ പരിശോധനയ്ക്കായി ശേഖരിക്കാൻ അനുമതി തേടി പ്രത്യേക അപേക്ഷ പൊലീസ് കോടതിയിൽ സമർപ്പിക്കും. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ ശിക്ഷിക്കപ്പെട്ട കൊ​ടി സു​നി നിലവിൽ വിയ്യൂർ ജ​യി​ലി​ൽ ക​ഴി​യു​കയാണ്.

രേ​ഖ​ക​ളി​ല്ലാ​ത്ത ഒ​ന്ന​ര​ക്കി​ലോ സ്വ​ർ​ണം ​വാ​ങ്ങി 45 ല​ക്ഷം രൂ​പ ഉ​ട​ൻ കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ​ കൊടി സുനി ഭീ​ഷ​ണി​പ്പെടുത്തിയത്. മേ​യ്​ 23ന്​ ​ക​ണ്ണൂ​ർ സ്വ​ദേ​ശി​യെ​ന്ന്​ പ​രി​ച​യ​പ്പെ​ടു​ത്തി ഷാ​ഹി​ദ്​ എ​ന്ന​യാ​ൾ ഖ​ത്ത​റി​ൽ ജ്വ​ല്ല​റി ബി​സി​ന​സ്​ ന​ട​ത്തു​ന്ന മ​ജീ​ദി​​ന്‍റെ ഫോ​ണി​ലേ​ക്ക്​ വി​ളി​ച്ച്​ കു​റ​ച്ച്​ സ്വ​ർ​ണം വി​ൽ​ക്കാ​നു​ണ്ടെ​ന്ന്​ പ​റ​യു​ക​യും വി​ല തി​ര​ക്കു​ക​യും ചെ​യ്​​തു.

പൊ​ലീ​സ്​ ക്ലി​യ​റ​ൻ​സും തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ഉ​ണ്ടെ​ങ്കി​ലേ സ്വ​ർ​ണം വാ​ങ്ങാ​നാ​വൂ എ​ന്ന്​ അ​റി​യി​ച്ചു. പി​ന്നീ​ട്​ വി​ളി​ക്കാ​മെ​ന്ന്​ പ​റ​ഞ്ഞെ​ങ്കി​ലും വി​ളി​ച്ചി​ല്ല. തു​ട​ർ​ന്ന്​ മേ​യ്​ 25ന്​ ​െ​കാ​ടി സു​നി വി​ളി​ച്ചു. ജ​യി​ലി​ൽ നി​ന്നാ​ണ്​ എ​ന്ന്​ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ ശേ​ഷം ഷാ​ഹി​ദ്​ പ​റ​ഞ്ഞ സ്വ​ർ​ണം വാ​ങ്ങി 45 ല​ക്ഷം രൂ​പ ഖ​ത്ത​റി​ലോ നാ​ട്ടി​ലോ കൈ​മാ​റ​ണ​മെ​ന്ന്​ പ​റ​ഞ്ഞു.

പൊ​ലീ​സ്​ ക്ലി​യ​റ​ൻ​സു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ സ്വ​ർ​ണം വാ​ങ്ങൂ എ​ന്ന്​ പ​റ​ഞ്ഞ​തോ​ടെ ‘ഞാ​ൻ കു​റേ കാ​ല​മാ​യി തു​ട​ങ്ങി​യി​ട്ട്, നീ​യെ​ന്നെ ഖ​ത്ത​റി​ലെ നി​യ​മം പ​ഠി​പ്പി​ക്ക​ണ്ട, രേ​ഖ​ക​ളൊ​ന്നും ത​രാ​നാ​വി​ല്ല, സ്വ​ർ​ണം വാ​ങ്ങി പ​ണം ത​ര​ണം’ എ​ന്ന്​ പ​റ​ഞ്ഞു. പ​റ്റി​ല്ലെ​ന്ന്​ അ​റി​യി​ച്ച​തോ​ടെ നാ​ട്ടി​ൽ ജീ​വി​ക്ക​േ​ണ്ട എ​ന്നാ​യി. ഇ​തോ​ടെ ഞാ​ൻ കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റാ​ണെ​ന്ന്​ പ​റ​ഞ്ഞ​പ്പോ​ൾ തെ​റി​പ​റ​ഞ്ഞ്​ ഫോ​ൺ ക​ട്ടാ​ക്കി.

Tags:    
News Summary - Kodi Suni use Kottayam Native sim Card Kizhisseri Majeed -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.