കൊടകര കള്ളപ്പണക്കേസ്​; മൂന്നര കോടി ബി.ജെ.പിയുടെതാണെന്ന ധർമരാജന്‍റെ ആദ്യമൊഴി പുറത്ത്​

തൃശൂർ: കൊടകര കള്ളപ്പണക്കേസിലെ മൂന്നര കോടി രൂപ ബി.ജെ.പിയുടെതാണെന്ന ധർമരാജന്‍റെ ആദ്യമൊഴിയുടെ പകർപ്പ്​ പുറത്ത്​. കവർച്ച നടന്ന ശേഷം പൊലീസിന്​ നൽകിയ ​​മൊഴിയിലാണ് പണം ബി.ജെ.പിയുടെതാണെന്ന്​ ധർമരാജൻ സമ്മതിച്ചിരിക്കുന്നത്​.

കൊടകര ദേശീയപാതയിൽ കവർന്ന മൂന്നരക്കോടി രൂപ ആരുടേതാണെന്നായിരുന്നു പൊലീസിന്‍റെ ചോദ്യം. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന തുകയാണെന്നായിരുന്നു ധർമരാജൻ മൊഴി നൽകിയത്​.

പക്ഷെ ഇരിങ്ങാലക്കുട കോടതിയിൽ മൂന്നേകാൽ കോടി രൂപ തന്‍റെതാണെന്നും 25 ലക്ഷം രൂപ മാത്രമാണ്​ ബി.ജെ.പിയുടെതെന്നും വ്യക്​തമാക്കി ധർമരാജൻ ഹരജി നൽകിയിരുന്നു. എന്നാൽ ഇത്​

പ​രപ്രേരണ മൂലം നൽകിയ ഹരജിയ​ാണെന്നും മൂന്നരക്കോടി രൂപയിൽ ഒരു പൈസപോലും തന്‍റെതില്ലെന്നുമാണ്​ മൊഴിയിൽ ധർമരാജൻ വ്യക്​തമാക്കിയിരിക്കുന്നത്​.

മൂന്നേകാൽ കോടിരൂപയുടെ സാമ്പത്തിക ​​സ്രോതസ്​ വ്യക്​തമാക്കണമെന്ന്​ കോടതി ആവശ്യപ്പെ​ട്ടെങ്കിലും രേഖകൾ ഹാജരാക്കാൻ ധർമരാജന്​ കഴിഞ്ഞിരുന്നില്ല.

Tags:    
News Summary - kodakara money laundering case updation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.