കൊടകര കുഴൽപ്പണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി

തൃശൂർ: കൊടകര കുഴൽപ്പണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ആറു പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തളളിയത്. തൃശൂര്‍ ജില്ലാ സ്പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി അംഗീകരിക്കാതിരുന്നതോടെയാണ് കേസിലെ ആറു പ്രതികള്‍ ഹൈകോടതിയെ സമീപിച്ചത്.

കൊണ്ടുവന്ന പണം പാര്‍ട്ടിക്കാര്‍ തന്നെ വാടക സംഘത്തെ ഉപയോഗിച്ച് തട്ടിയെടുത്തു. തങ്ങള്‍ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികള്‍ കോടതിയില്‍ പറഞ്ഞത്.

കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കവര്‍ച്ച ചെയ്ത പണം മുഴുവൻ കണ്ടെത്തിയിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 

Tags:    
News Summary - Kodakara money laundering case: The High Court has rejected the bail pleas of the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.