കൊടകര കുഴൽപ്പണ കേസ്​: നിഗൂഢതകൾ ഇനിയും പുറത്ത്​ വരാനുണ്ടെന്ന്​ ഹൈകോടതി

കൊച്ചി: കൊടകര കുഴൽപണകേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്​ വരാനുണ്ടെന്ന പരാമർശവുമായി ഹൈകോടതി. നിഗൂഢമായ നിരവധി കാര്യങ്ങൾ പുറത്ത്​ വരാനുണ്ടെന്ന്​ ഹൈകോടതി വ്യക്​തമാക്കി. പണത്തിന്‍റെ ഉറവിടം, എത്തിച്ചത്​ എന്തിന്​ വേണ്ടി എന്നിവ കണ്ടെത്തണം. 10 പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയാണ്​ ഹൈകോടതിയുടെ നിർണായക പരാമർശം.

പ്രധാനപ്രതികളെ ഇനിയും കണ്ടെത്താനുണ്ട്​. കവർച്ച മൂൻകൂട്ടി ആസൂത്രണം ചെയ്​തതാണ്​. 25 ലക്ഷം നഷ്​ടപ്പെട്ടുവെന്നാണ്​ പരാതിക്കാരൻ വ്യക്​തമാക്കിയത്​. എന്നാൽ, അന്വേഷണത്തിൽ മൂന്നരകോടിയാണ്​ നഷ്​ടമായതെന്ന്​ കണ്ടെത്തിയിരുന്നു. ഇതെല്ലാം സംഭവത്തിന്‍റെ നിഗൂഢത വർധിപ്പിക്കുന്നുവെന്നും കോടതി വ്യക്​തമാക്കി.

കേസിൽ ബി.ജെ.പി നേതാക്കളെ പ്രതികളാക്കാതെയാണ്​​ കുറ്റപത്രം. ​ബി.ജെ.പി നേതാക്കളെ സാക്ഷി പട്ടികയിലും ചേർത്തിട്ടില്ല. സംസ്​ഥാന അധ്യക്ഷൻ കെ.​ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ സാക്ഷിയാക്കണോ എന്ന കാര്യത്തിൽ പിന്നീട്​ തീരുമാനമെടുക്കും. കവർച്ച കേസിന്​ ഊന്നൽ നൽകിയാണ്​ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്​. കൊ​ട​ക​ര കു​ഴ​ൽ​പ​ണ ക​വ​ർ​ച്ച​ക്കേ​സി​ൽ ജൂ​ൈ​ല 23ന് ​ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാനാണ്​​ അന്വേഷണ സംഘത്തിന്‍റെ നീക്കം. കേസുമായി ബന്ധപ്പെട്ട്​ 19 ബി.ജെ.പി നേതാക്കളെയാണ്​ പൊലീസ്​ ചോദ്യം ചെയ്​തിരുന്നത്​. 

Tags:    
News Summary - Kodakara money laundering case: High court says mysteries are yet to come out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.