കൊടകര കള്ളപ്പണകേസിലെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന്​ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേരളത്തിലെ ബി.ജെ.പി നേതാക്കൾ പ്രതിക്കൂട്ടിലായ കൊടകര കള്ളപ്പണ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്തുന്നത്​ പൊതുതാൽപര്യത്തിന്​ എതിരാണെന്നും അത്​ അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും കേന്ദ്ര സർക്കാർ. പ്രസ്തുത കേസിൽ അനധികൃത പണമിടപാട്​ നിയമ പ്രകാരം എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമികമ അന്വേഷണം തുടങ്ങി വെച്ചിട്ടുണ്ടെന്നും രാജ്യസഭയിൽ ഡോ. വി ശിവദാസൻ എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരി മറുപടി നൽകി.

2021ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കൊടകരയിൽ കള്ളപ്പണ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും കേസിന്​ തുമ്പുണ്ടാക്കാൻ ഇ.ഡിക്ക് ആയിട്ടില്ല.

ബിജെപി സംസ്ഥാന നേതൃത്വത്തിലേക്കു ഉൾപ്പെടെ സംശയമുന നീളുന്ന വൻ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസിൽ യാതൊരു വിധ താൽപര്യവും കാണിക്കാത്ത ഇ.ഡി നടപടി വളരെ വിചിത്രമാണെന്ന്​ ശിവദാസൻ മറുപടിയോട്​ ​പ്രതികരിച്ചു.

അനധികൃത പണിമടപാട്​ കേസുകൾ കാര്യക്ഷമമായി അന്വേഷിക്കാൻ ബാധ്യസ്ഥരായ ഇ.ഡി ബി.ജെ.പി പ്രതിസ്ഥാനത്തുള്ള കേസുകളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്​. രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നതിനുള്ള ഉപകരണമായി ഇ.ഡി മാറരുതെന്നും കൊടകര കള്ളപ്പണ കേസിൽ സത്യസന്ധമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും ശിവദാസൻ ആവശ്യപ്പെട്ടു

Tags:    
News Summary - Kodakara black money case: Central government said that information cannot be disclosed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.