കൊച്ചി: ആകാശപാത താണ്ടി ജന്മനാട്ടിലണഞ്ഞ പ്രവാസി യുവതി കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകി. സൗദി അറേബ്യയിൽനിെന്നത്തിയ കൊല്ലം സ്വദേശിനി ഷാഹിനക്കാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ആയിശയെന്ന് പേരിട്ടു.
കോവിഡ് വ്യാപനത്തെതുടർന്ന് വിദേശ രാജ്യങ്ങളിൽനിന്ന് പ്രവാസികളെ തിരിച്ചെത്തിക്കുന്ന ദൗത്യത്തിെൻറ ഭാഗമായി ദമ്മാം-കൊച്ചി വിമാനത്തിലാണ് ഷാഹിനയെത്തിയത്. പൂർണ ഗർഭിണിയായ ഷാഹിനയോടൊപ്പം അഞ്ചും രണ്ടും വയസ്സുള്ള മക്കളുമുണ്ടായിരുന്നു. ഭർത്താവ് അഹമ്മദ് കബീർ സൗദി അറേബ്യയിൽ നിർമാണമേഖലയിൽ ജോലിചെയ്യുകയാണ്.
വിമാനത്താവളത്തിൽെവച്ച് അസ്വസ്ഥത അനുഭവപ്പെട്ടതുമൂലം ആരോഗ്യ പ്രവർത്തകർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗൈനകോളജി മേധാവി ഡോ. രാധയുടെ നേതൃത്വത്തിൽ ഡോ. അഞ്ജു വിശ്വനാഥ്, ഡോ. അനിൽകുമാർ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടികളെയും അമ്മയെയും കോവിഡ് പരിശോധനയും നടത്തി.
എല്ലാവരും നെഗറ്റിവാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നടത്തുന്ന രക്ഷാപ്രവർത്തനത്തിെൻറ ഭാഗമായി ജില്ലയിലെത്തി പ്രസവിച്ച രണ്ടാമത്തെ യുവതിയാണ് ഷാഹിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.