അതിക്രമ പരമ്പരകള്‍ തുടരുന്നു; സ്ത്രീകളുടെ കണ്ണീര്‍ തോരാത്ത നഗരമായി കൊച്ചി

കൊച്ചി: സുരക്ഷവലകള്‍ ഭദ്രമാണെന്ന് അവകാശപ്പെടുമ്പോഴും സ്ത്രീകളുടെ കണ്ണീര്‍ തോരാത്ത നഗരമായി കൊച്ചി. സ്ത്രീകളുടെ സുരക്ഷ എത്രത്തോളം ഭീഷണിയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഏറ്റവും ഒടുവില്‍ യുവ സിനിമനടി അതിക്രമത്തിന് ഇരയായ സംഭവം. സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി നഗരത്തില്‍ പിങ്ക് പൊലീസ് അടക്കം പ്രവര്‍ത്തനസജ്ജമായെങ്കിലും സ്ത്രീകളുടെ അരക്ഷിതാവസ്ഥക്ക് പരിഹാരമില്ളെന്ന് തെളിയിക്കുകയാണ് പുതിയ സംഭവങ്ങള്‍. അടുത്തിടെ ഗായിക സയനോര അടക്കമുള്ളവര്‍ക്ക് കൊച്ചി നഗരത്തില്‍ ഉണ്ടായ ദുരനുഭവങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ ആവര്‍ത്തിച്ചത്. മെട്രോ നഗരത്തില്‍ താവളമുറപ്പിച്ചിരുന്ന പെണ്‍വാണിഭ- ഗുണ്ടസംഘങ്ങള്‍ വീണ്ടും സജീവമാകുന്നതിന്‍െറ സൂചന അടുത്തകാലത്ത് പ്രകടമായിരുന്നു. ഓണ്‍ലൈന്‍ ടാക്സി-ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ ഇത്തരം സംഘങ്ങളുടെ നുഴഞ്ഞുകയറ്റവും സ്ത്രീകളുടെ സുരക്ഷക്ക് കടുത്ത ഭീഷണിയാണുയര്‍ത്തുന്നത്.

മരടില്‍ വീട്ടമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗപ്പെടുത്തിയ സംഭവവും അടുത്തിടെയാണ് ഉണ്ടായത്. ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടമ്മ താമസിക്കുന്ന വാടകവീട്ടിലത്തെി വാതിലില്‍ മുട്ടിവിളിച്ച ശേഷം അതിക്രമിച്ച് കയറുകയായിരുന്നു. പ്രതികളുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് ഓടിയ വീട്ടമ്മ പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. തൃപ്പൂണിത്തുറയില്‍ ഭര്‍ത്താവിനാപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതിയെ ഗുണ്ടസംഘം ആക്രമിച്ച സംഭവവും ഉണ്ടായി. ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചും ലോഡ്ജുകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭസംഘങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നു പോലും യുവതികളെ ഇവിടെ എത്തിക്കുന്നെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളും നിരവധിയാണ്.

കൊച്ചിയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പൊലീസിന് വീഴ്ച വന്നിട്ടില്ളെന്ന വിശദീകരണമാണ് സ്ത്രീകള്‍ക്കുവേണ്ടി ആരംഭിച്ച പിങ്ക് പൊലീസിന്‍െറ അവകാശവാദം. കഴിഞ്ഞ നവംബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഗൗരവമുള്ള പരാതികള്‍ വിരളമായേ 1515 എന്ന പിങ്ക് പൊലീസ് ടോള്‍ഫ്രീ നമ്പറില്‍ ലഭിക്കാറുള്ളൂവെന്ന് ചുമതലയുള്ള അസിസ്റ്റന്‍റ് കമീഷണര്‍ ശ്യാംലാല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. രാവിലെ എഴുമുതല്‍ ഉച്ചക്ക് രണ്ടുവരെയും രണ്ടുമുതല്‍ രാത്രി ഒമ്പതുവരെ മാത്രമാണ് പിങ്ക് പൊലീസിന്‍െറ സേവനമുള്ളൂ.

തൃക്കാക്കര, സെന്‍ട്രല്‍, മട്ടാഞ്ചേരി, ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പിങ്ക് പൊലീസിന്‍െറ കാള്‍സെന്‍ററിലേക്ക് കുടുംബവഴക്കുകളും തര്‍ക്കങ്ങളും സംബന്ധിച്ച പരാതികളാണ് അധികവുമത്തെുന്നതെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. പിങ്ക് പൊലീസിന്‍െറ ഇടപെടല്‍ പലപ്പോഴും സദാചാര പൊലീസിങ്ങായി മാറുന്നെന്ന ആക്ഷേപവുമുണ്ട്. ഇതര ജില്ലകളില്‍നിന്നടക്കം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ചിലര്‍ കൊച്ചിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലത്തെുന്നത് പതിവായിട്ടുണ്ട്. ചാത്യാത്ത് റോഡില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണ്. ഇടപെട്ടാല്‍ സദാചാര പൊലീസിങ് മുദ്ര വീഴുമെന്നാണ് പിങ്ക് പൊലീസിന്‍െറ ഭയം. 

Tags:    
News Summary - kochi women safety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.