Posted On
date_range Updated On
date_range കൊച്ചി പോക്സോ പീഡനം: പ്രതിയെ അറസ്റ്റ് ചെയ്തു
കൊച്ചി: പോക്സോ പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. ജോബിൻ ജോണിനെയാണ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിയാണ്. വൈകീട്ടോടെ ഇയാളെ കൊച്ചിയിലെത്തിക്കും.
കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് കുഞ്ഞിന്‍റെ അമ്മയെന്ന് തിരിച്ചറിഞ്ഞത്. ഇതോടെയാണ് പീഡനവിവരം പുറത്തുവന്നത്.
ഗർഭിണിയാണെന്ന് പറയാതെയാണ് പെൺകുട്ടി ആശുപത്രിയിൽ അഡ്മിറ്റായത്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ലഭിച്ച വിവരം അധികൃതരെ അറിയിച്ചത്. പെൺകുട്ടിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.