മാതാവ് കൊലപ്പെടുത്തിയ ചോരക്കുഞ്ഞിന്‍റെ സംസ്കാരം ഇന്ന്

കൊ​ച്ചി: പ​ന​മ്പി​ള്ളി​ന​ഗ​റി​ൽ പി​റ​ന്നു​വീ​ണ​യു​ട​ൻ 23കാ​രി​യാ​യ അ​മ്മ​യു​ടെ ക്രൂ​ര​ത​ക്കി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ചോ​ര​ക്കു​ഞ്ഞി​ന്റെ സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച. പു​ല്ലേ​പ്പ​ടി ശ്മ​ശാ​ന​ത്തി​ൽ രാ​വി​ലെ​യാ​ണ് സം​സ്ക​രി​ക്കു​ക. മാ​താ​പി​താ​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും അ​സാ​ന്നി​ധ്യ​ത്തി​ൽ എ​റ​ണാ​കു​ളം സൗ​ത്ത് പൊ​ലീ​സും കൊ​ച്ചി കോ​ർ​പ​റേ​ഷ​നു​മാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക.

സം​സ്‌​കാ​രം ന​ട​ത്താ​ൻ ഞാ​യ​റാ​ഴ്ച​യാ​ണ് കു​ടും​ബ​ത്തി​ന്റെ അ​നു​മ​തി പൊ​ലീ​സി​ന് ല​ഭി​ച്ച​ത്. കൊ​ച്ചി സി​റ്റി പൊ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും കോ​ർ​പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രും നേ​രി​ട്ടെ​ത്തും. ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്ന യു​വ​തി​യു​ടെ വി​ശ​ദ മൊ​ഴി​യെ​ടു​ത്തി​ട്ടി​ല്ല. ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ ശേ​ഷം മൊ​ഴി​യെ​ടു​ക്കാ​നാ​ണ് പൊ​ലീ​സ് ആ​ലോ​ചി​ക്കു​ന്ന​ത്. ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ യു​വ​തി​യി​ൽ​നി​ന്ന്​ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. കു​ഞ്ഞി​ന്റെതും ശേ​ഖ​രി​ച്ചി​രു​ന്നു.

Tags:    
News Summary - Kochi newborn murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.