മെട്രോ മഹാരാജാസ്​ ​ഗ്രൗണ്ട്​ വ​െ​ര;  ഉദ്​ഘാടനം മൂന്നിന്​

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ സ​ർ​വി​സ്​ മ​ഹാ​രാ​ജാ​സ്​ ഗ്രൗ​ണ്ടി​ലേ​ക്ക്​ നീ​ട്ടു​ന്ന​തി​​​െൻറ ഉ​ദ്​​ഘാ​ട​നം ഒ​ക്​​ടോ​ബ​ർ മൂ​ന്നി​ന്​ ന​ട​ക്കും. നി​ല​വി​ൽ ആ​ലു​വ മു​ത​ൽ പാ​ലാ​രി​വ​ട്ടം​ വ​രെ​യു​ള്ള സ​ർ​വി​സാ​ണ്​ മ​ഹാ​രാ​ജാ​സ്​ ഗ്രൗ​ണ്ടു​വ​െ​​ര നീ​ട്ടു​ന്ന​ത്. ഇ​തോ​െ​ട ന​ഗ​ര​ഹൃ​ദ​യ​ത്തി​ലേ​ക്ക്​ മെ​ട്രോ ഒാ​ടി​ത്തു​ട​ങ്ങും. 

പു​തു​താ​യി അ​ഞ്ച്​ കി​ലോ​മീ​റ്റ​റാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ക. മൂ​ന്നി​ന്​ രാ​വി​ലെ 11ന്​ ​എ​റ​ണാ​കു​ളം ടൗ​ൺ​ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന മ​ന്ത്രി ഹ​ർ​ദീ​പ്​ സി​ങ്​ പു​രി എ​ന്നി​വ​ർ ചേ​ർ​ന്ന്​​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ക​ലൂ​ർ സ്​​റ്റേ​ഡി​യം സ്​​റ്റേ​ഷ​നി​ൽ മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര​മ​ന്ത്രി​യും ചേ​ർ​ന്ന്​ ട്രെ​യി​ൻ സ​ർ​വി​സ്​ ഫ്ലാ​ഗ്​ ഒാ​ഫ്​ ചെ​യ്യും. ഇ​രു​വ​രും പു​തി​യ പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്യും. തു​ട​ർ​ന്നാ​ണ്​ ടൗ​ൺ​ഹാ​ളി​ലെ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങ്.

ഒക്ടോബര്‍ മൂന്നിന് ഉദ്ഘാടനം ചെയ്ത് അന്നു തന്നെ യാത്രക്കാര്‍ക്കായി പാത തുറന്ന് കൊടുക്കുമെന്ന് കെ.എം.ആർ.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ,കലൂര്‍, ലിസി, എം ജി റോഡ്, മഹരാജാസ് ഗ്രൗണ്ട് എന്നിങ്ങനെ 5 സ്റ്റേഷനുകളാണുള്ളത്. മെട്രോ റെയില്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 25, 26 തിയതികളില്‍ ഈ പാതയില്‍ പരീശോധന നടക്കും. ടിക്കറ്റ് കൗണ്ടറുകള്‍, ലിഫ്റ്റുകള്‍, എസ്കലേറ്ററുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഈ മാസം അവസാനം പൂര്‍ത്തിയാകും. ട്രാക്കും സിഗ്നലിങ്ങ് സംവിധാനവും കോച്ചുകളും കുറ്റമറ്റതാക്കാന്‍ പരീക്ഷണ ഒാട്ടം നടത്തിവരികയാണ്.

കേരളത്തിന്‍റെ കായികപാരമ്പര്യം സംസ്കാരം പ്രകൃതി തുടങ്ങി 5 വ്യത്യസ്ത പ്രമേയങ്ങളാണ് സ്റ്റേഷനുകളെ അലങ്കരിക്കുക. മെട്രോ റെയില്‍വേയുടെ ഇതുവരെയുള്ള പ്രവര്‍ത്തനം തൃപ്തികരമാണെന്നും സാധാരണ ദിവസം ശരാശരി 30000 പേരും അവധി ദിവസങ്ങലില്‍ 96000 പേരും മെട്രോയില്‍ സഞ്ചരിക്കുന്നുന്നുണ്ടെന്നും കെ.എം.ആർ.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്  പറഞ്ഞു. സര്‍വീസ് മഹാരാജാസ് ഗ്രൗണ്ട് വരെ നീട്ടുന്നതോടെ സ്ഥിരം യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Kochi Metro Extend to Maharajas Ground - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.