Posted On
date_range Updated On
date_range കൊച്ചി മെട്രോയുടെ ആറുമാസത്തെ വരുമാനം 27.66 കോടി രൂപ
കൊച്ചി: കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കൊച്ചി മെട്രോയുടെ വരുമാനം 27.66 കോടി രൂപ. തൃപ്തികരമായ വരുമാനമാണിതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) അധികൃതർ വ്യക്തമാക്കി.
ജൂൺ 19നാണ് മെട്രോ കൊച്ചിയിൽ ഒാടിത്തുടങ്ങിയത്. ടിക്കറ്റ് വിൽപനയിലൂടെ 19.91 കോടിയാണ് ലഭിച്ചത്. മെട്രോ ആരംഭിച്ച ആദ്യമാസങ്ങളിൽ മെട്രോ യാത്ര ആസ്വദിക്കാനെത്തുന്നവരിൽ നിന്നായിരുന്നു വരുമാനത്തിൻെറ നല്ലൊരു ഭാഗവും. മെട്രോയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പാക്കാനൊരുങ്ങുകയാണ് കെ.എം.ആർ.എൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.