കൊച്ചി മെട്രൊ ലാഭകരമാകും; ലൈറ്റ് മെട്രൊയുടെ ചുമതല ഏറ്റെടുക്കാം -ഇ. ശ്രീധരൻ

കൊച്ചി: കൊച്ചി മെട്രൊ ലാഭകരമാകുമെന്നതിൽ ആശങ്കയില്ലെന്ന് ഡി.എം.ആർ.സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരൻ. തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. തൃപ്പൂണിത്തുറ വരെയുള്ള ഭാഗം പൂർത്തിയാക്കുന്നതോടെ പദ്ധതി ലാഭകരമാകുമെന്നും ശ്രീധരൻ പറഞ്ഞു. 

സ്വന്തം നാട്ടിൽ മെട്രൊ കൊണ്ടു വരാനായതിൽ സന്തോഷമുണ്ട്. പദ്ധതി പൂർത്തിയാക്കാനാവുമെന്ന് തുടക്കത്തിൽ വിശ്വാസമില്ലായിരുന്നു. ജനങ്ങളൊപ്പം നിന്നതാണ് ഇപ്പോഴത്തെ നേട്ടത്തിന് കാരണമെന്നും ശ്രീധരൻ വ്യക്തമാക്കി. 

ഹൈസ്പീഡ് റെയിൽ ലൈനാണ് ഇനിയുള്ള സ്വപ്ന പദ്ധതി. കേരളത്തിൽ ലൈറ്റ് മെട്രൊ സർവീസ് കൊണ്ടു വരണമെന്നാണ് ആഗ്രഹം. ഇതിന്‍റെ നിർമാണ ചുമതല ഏറ്റെടുക്കാൻ സന്നദ്ധനാണ്. ലൈറ്റ് മെട്രൊ കേരളത്തിന് അത്യാവശ്യമാണെന്നും ശ്രീധരൻ പറഞ്ഞു. 

Tags:    
News Summary - kochi metro e sreedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.