കെ.എൻ. ബാലഗോപാൽ

കേരളത്തിന്റെ ധനസ്ഥിതി അനുസരിച്ച് ഇന്ദിരാ ഗ്യാരണ്ടി നടപ്പിലാക്കാനുള്ള പണം ഖജനാവിൽ ഉണ്ട് -കെ.എൻ. ബാലഗോപാൽ

കൊട്ടാരക്കര: കേരളത്തിൻ്റെ ധനസ്ഥിതി ഇപ്പോൾ മെച്ചമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശനും യു.ഡി.എഫും പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികൾ നടപ്പാക്കാൻ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും മുൻ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ എം.എൽ.എ. കൊട്ടാരക്കരയിൽ വെച്ച് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൻ്റെ ധനസ്ഥിതിയെ കുറിച്ച് ഞങ്ങൾക്ക് കൃത്യമായ ധാരണ ഉണ്ട്. അത് കൃത്യമായി പറഞ്ഞിട്ടുമുണ്ട്. കേരളം അങ്ങേയറ്റം അതോ ഗതിയിലാണെന്ന വിമർശനം തീർത്തും അപ്രസക്തമാണ് എന്നും ബാലഗോപാൽ പറഞ്ഞു.

കേരളം ധനസ്ഥിതിയിൽ ആകെ തകർന്നു പോയെന്ന് വിമർശിക്കുമ്പോൾ, മുഖ്യമന്ത്രിയുടെ ആദ്യത്തെ പത്രസമ്മേളനത്തിൽ യു.ഡി.എഫ് പ്രഖ്യാപിച്ച കാര്യങ്ങൾ ഇന്നത്തെ കേരളത്തിന്റെ ധനസ്ഥിതി അനുസരിച്ച് നടത്താൻ സാധിക്കും. ഇന്ദിരാ ഗ്യാരണ്ടി എന്ന നിലയിൽ അഞ്ച് ഇനങ്ങൾ പ്രഖ്യാപിക്കുമ്പോൾ, കേരളത്തിൻ്റെ ധനസ്ഥിതി മനസിലാക്കിയിട്ടാണ് മുഖ്യമന്ത്രി അക്കാര്യങ്ങൾ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധനകാര്യ വിഷയങ്ങൾ വ്യക്തമായി മനസിലാക്കുന്ന ആളാണ് വി.ഡി. സതീശൻ. സി ആൻ്റ് എ.ജി റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിൻ്റെ ധനസ്ഥിതി മെച്ചമാണെന്നും ഈ ഗ്യാരണ്ടികൾ നടപ്പാക്കാനുള്ള പണം കേരളത്തിൻ്റെ ഖജനാവിൽ ഉണ്ടെന്ന് മനസിലാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - K.N. Balagopal says Kerala's financial situation, there is money in the treasury to implement the Indira Guarantee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.