കടമെടുപ്പ് പരിധി: നിർമല സീതാരാമനെ കണ്ട് ബാലഗോപാൽ

ന്യൂഡൽഹി: കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ 5,944 കോടി രൂപ വെട്ടിക്കുറച്ചത് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ട് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 12,516 കോടി രൂപ കടമെടുക്കാന്‍ അനുമതിയുണ്ടായിരുന്നതിൽനിന്നാണ് 5,944 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചതെന്ന് കെ.എൻ ബാലഗോപാൽ പറഞ്ഞു.

ഇതടക്കമുള്ള വിഷയങ്ങളും നേരത്തെ മുഖ്യമന്ത്രി നേരിട്ട് വന്ന് ഉന്നയിച്ച വിഷയങ്ങളും നിർമല സീതാരമാന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ കെ.എൻ ബാലഗോപാൽ പറഞ്ഞു. പ്രതിവര്‍ഷം കേരളത്തിന് കിട്ടേണ്ട ഗ്രാന്റ്, കടമെടുപ്പ് പരിധി എന്നിവയിലായി 57,000 കോടി രൂപയുടെ കുറവുവരുത്തി കേന്ദ്രം കേരളത്തെ വരിഞ്ഞുമുറുക്കുകയാണ് ചെയ്യുന്നത്. ഇതിനെയെല്ലാം മറികടന്ന് കേരളം മുന്നേറുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - KN Balagopal meets Union Finance Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.