വനിതാ മതിൽ വർഗീയ ധ്രുവീകരണം സൃഷ്​ടിക്കും- മുരളീധരൻ

സന്നിധാനം: വനിതാ മതിലും അയ്യപ്പ ജ്യോതിയും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കുമെന്ന് കെ മുരളീധരൻ എം.എ ൽ.എ . കോടിക്കണണക്കിന് രൂപയുടെ സർക്കാർ ഫണ്ടും ഭരണ സ്വാധീനവും ഉപയോഗിച്ച് സി.പി.എം സൃഷ്ടിക്കാനൊരുങ്ങുന്ന വനിതാ മത ിൽ വർഗീയ ചേരിതിരിവാണ് ഉണ്ടാക്കുന്നതെങ്കിൽ വർഗീയത ഉയർത്തിക്കാട്ടി വോട്ട് നേടുകയാണ് സംഘ പരിവാറി​​​​െൻറ ലക്ഷ് യമെന്നും അദേഹം പറഞ്ഞു. ശബരിമല ദർശനത്തിന് ശേഷം സന്നിധാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരൻ.

വനിതാ മതിലിനെയും അയ്യപ്പ ജ്യോതിയെയും കോൺഗ്രസ് ഒരേ പോലെ എതിർക്കുന്നു. അനുകൂലിക്കുന്നവരെ മതേതര കക്ഷികളാക്കുകയും എതിർക്കുന്നവരെ വർഗീയ വാദികളായി ചിത്രീകരിക്കുകയും ചെയ്യുന്ന നിലപാടാണ് സി പി എമ്മി​േൻറത്​. മൂന്ന് വർഷം മുമ്പ് ശക്തമായി എതിർത്തിരുന്ന എസ്.എൻ.ഡി.പിയെ ഇപ്പോൾ തോളിലേറ്റുന്നതും എൻ.എസ്.എസിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്നതും സി പി എമ്മി​​​​െൻറ ഇത്തരം നിലപാടിനുള്ള ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണുരുട്ടി ഭയപ്പെടുത്തേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് ഇപ്പോൾ എൻ.എസ്.എസിന് നേരേ കണ്ണുരുട്ടുന്നത്. കേരളത്തിലേക്ക് വരാനൊരുങ്ങും മുമ്പ് വിശ്വാസ സംരക്ഷണത്തിനായി നിയമ നിർമാണം നടത്തുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യേണ്ടതെന്നും കെ മുരളീധരൻ പറഞ്ഞു.

Tags:    
News Summary - K.Muralidharan on ayyapa jyoti-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.