കെ.എം.എം.എല്ലിൽ ബന്ധുനിയമനം: വ്യവസായ വകുപ്പ് നീക്കം വിവാദത്തിൽ

കൊല്ലം: കെ.എം.എം.എല്ലിൽ ഭരണപക്ഷ തൊഴിലാളി സംഘടന സെക്രട്ടറിയുടെ ബന്ധുവിനെ എച്ച്.ആർ പേഴ്സനൽ എക്സിക്യൂട്ടിവായി ന ിയമിക്കാനുള്ള നീക്കം വിവാദത്തിൽ. ഒഴിവിലേക്ക് അഭിമുഖം നടത്തിയെങ്കിലും ഇതുവരെ റാങ്ക് ലിസ്​റ്റ്​ പ്രസിദ്ധീകരി ച്ചില്ല. ജനുവരി 15ലെ പരീ‍ക്ഷയിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഫെബ്രുവരി 11ന് കൂടിക്കാഴ്ച നടത്തിയെങ്കിലും ഇതുവരെ റാ ങ്ക് പട്ടിക പ്രസിദ്ധീകരിച്ചില്ല. സർക്കാർ ചട്ടപ്രകാരം അഭിമുഖം കഴിഞ്ഞാൽ ഉടൻ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണം. അഭിമുഖം നടത്തിയവർ തയാറാക്കിയ പട്ടിക മന്ത്രിയുടെ ഓഫിസിൽ പൂഴ്ത്തിയെന്നാണ് ആരോപണം.

ഏഴ്​ മാസം കഴിഞ്ഞിട്ടും നിയമനം നടക്കാത്തത് ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികളിൽ ചിലർ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഒന്നാംസ്ഥാനത്ത് എത്തിയയാളെ മറികടന്ന് ആറര മാർക്ക്​ കുറവുള്ള നാലാം സ്ഥാനക്കാരിയെ നിയമിക്കാനാണ് ഭരണകക്ഷി യൂനിയ​​​െൻറ സമ്മർദം. കഴിഞ്ഞ മേയിൽ റിട്ടയർ ചെയ്ത ആൾക്കുപകരം നടക്കേണ്ട നിയമനമാണ് വൈകിക്കുന്നത്. തസ്തികയിൽ ആളില്ലാത്തത് പ്രവർത്തനത്തെ ബാധിക്കുന്നു.

കെ.എം.എം.എല്ലിലെ നിയമനങ്ങളിലെ സി.പി.എം കൈകടത്തലി​​​െൻറ ഉദാഹരണമാണ് ഇതെന്ന് മറ്റ്​ യൂനിയനുകൾ ആക്ഷേപിക്കുന്നു. അടുത്തിടെ നടന്ന 79 നിയമനങ്ങളുടെ പരീക്ഷയിലും നിയമനത്തിലും സാമ്പത്തിക ക്രമക്കേട് നടന്നതായി ഇവർ ആരോപിക്കുന്നു. ഭരണകക്ഷിയിലെ വിവാദനേതാവ് മുമ്പ്​ മുസ്​ലിം ലീഗിലായിരുന്നെന്നും ജോലി നേടിയശേഷം യൂനിയൻ മാറുകയായിരുന്നെന്നും ആക്ഷേപമുണ്ട്.

Tags:    
News Summary - KMML : HR Personal executive appointment controversy - Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.