പ്രവാസികളെ ക്വാറൻറീൻ ചെയ്യാന്‍ സ്ഥാപനങ്ങള്‍ വിട്ടുനല്‍കും -ഹൈദരലി തങ്ങള്‍

മലപ്പുറം: പ്രതിസന്ധികള്‍ക്കിടയില്‍ നിന്ന്​ സ്വന്തം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ ക്വാറൻറീ ൻ ചെയ്യാനുള്ള സംവിധാനമൊരുക്കാന്‍ മുസ്ലിം ലീഗ് തയാറാണെന്ന് പാർട്ടി സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് സയ്യിദ് ഹൈദര ലി ശിഹാബ് തങ്ങള്‍. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നതാണ്.

ഈ സാഹചര്യത്തിലാണ്​ സ്വന്തം നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികളെ ക്വാറൻറീൻ ചെയ്യാനുള്ള സംവിധാനമൊരുക്കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചത്​. നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന പ്രവാസികളെ ക്വാറൻറീൻ ചെയ്യുന്നതിനായി മദ്രസ്സകള്‍, യതീംഖാകള്‍, സ്‌കൂളുകള്‍, കോളജുകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവ വിട്ടുകിട്ടാനായി മുസ്‌ലിം ലീഗ് പരിശ്രമിക്കും.

‘ആരോഗ്യപ്രവർത്തകർക്ക് കെ.എം.സി.സി പ്രവർത്തകർ പിന്തുണ നൽകണം’

മലപ്പുറം: നാട്ടിലും പുറത്തും കോവിഡ്‌19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് കെ.എം.സി.സി പ്രവർത്തകർ എല്ലാ പിന്തുണയും നൽകണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. നഴ്‌സുമാർക്ക് ഭക്ഷണം എത്തിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

Tags:    
News Summary - kmcc workers should give support to the health workers; said hyder ali shihab thangal -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.