Posted On
date_range Updated On
date_range കെ.എം. ഷാജിയുടെ ഭാര്യ ഹാജരായില്ല
കോഴിക്കോട്: ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എയുെട ഭാര്യ ആശ കോഴിക്കോട് കോർപറേഷൻ അധികൃതർ മുമ്പാകെ ഹാജരായില്ല. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. വേങ്ങേരി വില്ലേജിലെ ആശയുടെ പേരിലുള്ള ഭൂമിയിൽ ൈകയേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് നോട്ടീസ്.
അനുവദിച്ച പെർമിറ്റിലുമധികം വലുപ്പത്തിൽ ഇവിടെ വീട് നിർമിച്ചതായി കണ്ടെത്തിയതിനു പിന്നാലെ ഭൂമിയിൽ കോർപറേഷൻ ഉദ്യോഗസ്ഥർ സർവേ നടത്തിയപ്പോഴാണ് കൈയേറ്റം കണ്ടെത്തിയത്. ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.