Posted On
date_range Updated On
date_range ഉടയാടകൾ അഴിപ്പിക്കുന്ന ഭ്രാന്താണ് എസ്.എഫ്.ഐ -കെ.എം ഷാജി
മലപ്പുറം: വിപ്ലവത്തിന്‍റെ പേര് പറഞ്ഞ് ഉടയാടകൾ അഴിപ്പിക്കുന്ന ഭ്രാന്തിന് ഇന്ന് കാമ്പസുകളിൽ കാണുന്ന പേരാണ് എസ്.എഫ്.ഐയെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. നഗ്നരാവണം എന്ന് പറയുന്നു. മറച്ചുവെച്ചിരിക്കുന്നതൊക്കെ എന്തിനാണ് എന്ന ചോദ്യമുണ്ടാവുന്നു. കാണാനുള്ള കണ്ണിന്‍റെ ആസക്തിയെയും ഭോഗിക്കാനുള്ള മനുഷ്യന്‍റെ ശാരീരികതൃഷ്ണയെയും വിപ്ലവത്തിന്‍റെ ചേരുവ ചേർത്ത് വിൽക്കുന്ന തോന്നിവാസമാണ് എസ്.എഫ്.ഐയെന്നും എം.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'കാമ്പസ് പോർട്ടിക്കോ-ലീഡേഴ്സ് ഗാതറിങ്ങി' ൽ വിഷയാവതരണം നടത്തവെ അദ്ദേഹം കുറ്റപ്പെടുത്തി.
അതിന് നിന്ന് കൊടുക്കുമ്പോൾ നഷ്ടപ്പെടുന്നത് വ്യത്യസ്തതതയും വ്യക്തിത്വവും വ്യതിരിക്തതയുമാണ്. അതാണോ കാമ്പസിൽ ഉണ്ടാവണമെന്ന് പറയുന്നത്. മനുഷ്യരാകാനാണ് പഠിക്കേണ്ടതെന്നും ഷാജി കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.