കെ.എം. ഫിലിപ്പ് അന്തരിച്ചു

ചെന്നൈ: വൈ.എം.സിയുടെ ഏഷ്യയില്‍നിന്നുള്ള ആദ്യ പ്രസിഡന്‍റും മലയാള മനോരമയുടെ മുന്‍ ഡയറക്ടറുമായ കെ.എം. ഫിലിപ്പ് (പീലിക്കുട്ടി -104 ) നിര്യാതനായി. റബര്‍ വ്യവസായ, വിപണനങ്ങളില്‍ അഗാധപരിജ്ഞാനം നേടിയ അദ്ദേഹം റബര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍െറ സ്ഥാപകാംഗവും ദീര്‍ഘകാലം പ്രസിഡന്‍റുമായിരുന്നു. മലയാള മനോരമ പത്രാധിപരായിരുന്ന കെ.സി. മാമ്മന്‍ മാപ്പിള-സാറ ദമ്പതികളുടെ മകനാണ്.

ഇന്ത്യന്‍ വൈ.എം.സി.എ ദേശീയ കൗണ്‍സില്‍ പ്രസിഡന്‍റ്, ദീര്‍ഘകാലം ബോംബെ വൈ.എം.സി.എ പ്രസിഡന്‍റ്, ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍െറ കീഴിലുള്ള ഇ.ഡി.സി.എസ് (ലോക വികസന ബാങ്ക്) ഡയറക്ടര്‍, കര്‍ണാടകയിലെ എം.എം പ്ളാന്‍േറഷന്‍ കമ്പനികളുടെ ഡയറക്ടര്‍, ‘റബര്‍ ഇന്ത്യ’ മാസികയുടെ സ്ഥാപക എഡിറ്റര്‍, കമാനി റബര്‍ റീജനറേറ്റിങ് കമ്പനി ചെയര്‍മാന്‍  തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 2001ല്‍ പദ്മശ്രീ ലഭിച്ചു.

മുളന്തുരുത്തി മൂക്കഞ്ചേരില്‍ പരേതയായ ചിന്നമ്മയാണ് ഭാര്യ. മക്കള്‍: മാമ്മന്‍ ഫിലിപ്പ് (ചെയര്‍മാന്‍ എം.എം റബര്‍ കമ്പനി  ചെന്നൈ), ഡോ. പീറ്റര്‍ ഫിലിപ്പ്, (മലയാള മനോരമ ഡയറക്ടര്‍, മുംബൈയിലെ ഇന്ത്യ കോഫി ആന്‍ഡ് ടീ  ഡിസ്ട്രിബ്യൂട്ടിങ് കമ്പനി മാനേജിങ് ഡയറക്ടര്‍). മരുമക്കള്‍: അന്നമ്മ (പുത്തന്‍വീട്ടില്‍), മീറ (കുളങ്ങര). സംസ്കാരം ചെന്നൈ കോളജ് ലെയിന്‍ ഫ്ളാറ്റ് നാല് എയിലെ വസതിയില്‍ വ്യാഴാഴ്ച രാവിലെ 10.30ന് നടക്കുന്ന ശുശ്രൂഷകള്‍ക്കുശേഷം 11.30ന് കില്‍പോക് സെമിത്തേരിയില്‍.

Tags:    
News Summary - km philip dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.