Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് അവലോകനം; കെ.പി.സി.സി നേതൃയോഗം മെയ് നാലിന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ കെ.പി.സി.സി നേതൃയോഗം മെയ് നാലിന് രാവിലെ 10.30ന് ഇന്ദിരാഭവനില്‍ ചേരുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി.എസ്. ബാബു അറിയിച്ചു. ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന്‍ അധ്യക്ഷത വഹിക്കും.
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ. സുധാകരന്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവരും ലോക്സഭയിലേക്കു മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതിയംഗങ്ങള്‍, ഡി.സി.സി പ്രസിഡന്റുമാര്‍ തുടങ്ങിയവരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.